കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുലര്‍ച്ചെ 2 മണിക്ക് ഷാരൂഖ് വിളിച്ചിരുന്നു, ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍പറഞ്ഞിട്ടുണ്ട്'; ഹിമന്ത ശര്‍മ

Google Oneindia Malayalam News

ഗുവാഹത്തി: തന്റെ ഏറ്റവും പുതിയ സിനിമയായ പത്താന് എതിരെ വലതുപക്ഷ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഷാരൂഖ് ഖാന്‍ തന്നെ വിളിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഷാരൂഖ് ആരാണെന്നും ഏതാണ് പത്താന്‍ സിനിമ എന്നും കഴിഞ്ഞ ദിവസം ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ട്വിറ്ററിലൂടെ ആണ് ഹിമന്ത ബിശ്വ ശര്‍മ്മ ഷാരൂഖ് ഖാന്‍ തന്നെ വിളിച്ച കാര്യം അറിയിച്ചിരിക്കുന്നത്. 'ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചു. ഞങ്ങള്‍ ഇന്ന് രാവിലെ 2 മണിക്ക് സംസാരിച്ചു. തന്റെ സിനിമയുടെ പ്രദര്‍ശനത്തിനിടെ ഗുവാഹത്തിയില്‍ നടന്ന സംഭവത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്റെ കടമയാണെന്ന് ഞാന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും,' എന്നാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്.

ആരാണ് ഷാരൂഖ് ഖാന്‍?

ആരാണ് ഷാരൂഖ് ഖാന്‍?

വെള്ളിയാഴ്ച അസമിലെ നരേംഗിയിലെ തിയേറ്ററില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തി പത്താന്റെ പോസ്റ്ററുകള്‍ നശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് 'ആരാണ് ഷാരൂഖ് ഖാന്‍ എന്നും ഞങ്ങള്‍ എന്തിന് അതൊക്കെ ശ്രദ്ധിക്കണം എന്നുമായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്. 'പത്താന്‍' എന്ന പേരില്‍ ഒരു സിനിമയുള്ളതായി താന്‍ കേട്ടിട്ടില്ലെന്നും അതിനുള്ള സമയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ..? സാംസ്‌കാരിക മൂല്യങ്ങള്‍ എന്നൊന്നില്ലേ എന്ന് ഷംസീര്‍ചുംബന സമരത്തിന് ആരെങ്കിലും ഭാര്യയെ അയക്കുമോ..? സാംസ്‌കാരിക മൂല്യങ്ങള്‍ എന്നൊന്നില്ലേ എന്ന് ഷംസീര്‍

ഷാരൂഖ് വേണമെങ്കില്‍ എന്നെ വിളിക്കട്ടേ

ഷാരൂഖ് വേണമെങ്കില്‍ എന്നെ വിളിക്കട്ടേ

ക്രമസമാധാന ലംഘനമുണ്ടായാല്‍ നടപടിയെടുക്കും എന്നും എന്നാല്‍ പക്ഷേ, ഇതുവരെ തിയേറ്റര്‍ ഉടമകളില്‍ നിന്നോ സിനിമയുടെ നിര്‍മ്മാതാക്കളില്‍ നിന്നോ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നു അദ്ദേഹം പറഞ്ഞിുന്നു. എന്തെങ്കിലും സംഭവമുണ്ടായിട്ടുണ്ടെങ്കില്‍ ഷാരൂഖ് ഖാന്‍ തന്നെ വിളിക്കണം എന്നും എങ്കില്‍ അത്തരം സംഭവങ്ങളില്‍ പരിശോധന നടത്തും എന്നുമായിരുന്നു അസം മുഖ്യമന്ത്രി പറഞ്ഞത്.

ലോട്ടറിയടിച്ചത് കോടികള്‍, ആരുമറിയാതിരിക്കാന്‍ ടിക്കറ്റ് ബന്ധുവിന് കൊടുത്തു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ...ലോട്ടറിയടിച്ചത് കോടികള്‍, ആരുമറിയാതിരിക്കാന്‍ ടിക്കറ്റ് ബന്ധുവിന് കൊടുത്തു; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ...

കാവി നിറത്തെ അപമാനിക്കുന്നു

കാവി നിറത്തെ അപമാനിക്കുന്നു

പത്താന്‍ സിനിമയില്‍ ബേഷാരം രംഗ് എന്ന ഗാനത്തില്‍ കാവി നിറത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത്. ഇതിന് പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കരുത് എന്നും ഗാനരംഗം നീക്കം ചെയ്യണം എന്നും തീവ്ര ഹിന്ദുത്വവാദികള്‍ പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായ നരോത്തം മിശ്രയും ഇതിന് എതിരെ രംഗത്തെത്തിയിരുന്നു.

പിടി സെവന് മയക്കുവെടിയേറ്റു; ആദ്യഘട്ടം വിജയകരം.. നാട് വിറപ്പിച്ച കൊമ്പന്‍ ഇനി കൂട്ടിലേക്ക്പിടി സെവന് മയക്കുവെടിയേറ്റു; ആദ്യഘട്ടം വിജയകരം.. നാട് വിറപ്പിച്ച കൊമ്പന്‍ ഇനി കൂട്ടിലേക്ക്

പ്രധാനമന്ത്രിയുടെ ഇടപെടല്‍

പ്രധാനമന്ത്രിയുടെ ഇടപെടല്‍

അതേസമയം ബോളിവുഡ് സിനിമകള്‍ക്കെതിരായ വിവാദപ്രതികരണങ്ങളില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കണം എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജനുവരി 25 നാണ് ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ റിലീസ് ചെയ്യുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Pathaan Controversy: Assam CM Himanta Biswa Sarma said actor Shah Rukh Khan dialled him in 2 am
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X