Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലിന്യം വലിച്ചെറിയുന്ന ശീലമുണ്ടോ?; പിഴയടക്കേണ്ടി വരും വലിയ പിഴ

മാലിന്യം വലിച്ചെറിയുന്നവര്‍ ആരായാലും അത് വ്യക്തിയാണെങ്കിലും സ്ഥാപനമാണെങ്കിലും 10000 രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശം.

ദില്ലി: മാലിന്യം പൊതുസ്ഥലത്തേക്ക് വലിച്ചെറിയുന്ന ശീലമുണ്ടെങ്കില്‍ നിര്‍ത്തിക്കോളു. ഇല്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരും. ദേശീയ ഹരിത ട്രൈബ്യൂണല്‍ ആണ് പൊതസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും പതിനായിരം രൂപയാണ് പിഴയായി ഈടാക്കുക.

National Green Tribunal

നഗര പ്രദേശങ്ങളില്‍ ഖരമാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതു തടയാനാണ് ഈ നീക്കം. നഗര പ്രദേശങ്ങളിലാണ് ഖരമാലിന്യങ്ങള്‍ കുമിയുന്നതെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ നിരീക്ഷണം. 2016ലെ ഖരമാലിന്യ നിര്‍മാര്‍ജന നിയമ പ്രകാരം ഖരമാലിന്യങ്ങള്‍ ശേഖരിച്ചു നശിപ്പിക്കാന്‍ അധികൃതര്‍ക്ക് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഖരമാലിന്യങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതു സംബന്ധിച്ച് ദില്ലിയില്‍ നടന്ന വാദത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതാന്തെര്‍ കുമാര്‍ അധ്യക്ഛനായുള്ള പാനലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖരമാലിന്യങ്ങള്‍ വലിച്ചെറിയുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹോട്ടലുകള്‍ക്കും അറവുശാലകള്‍ക്കും പച്ചക്കറി മാര്‍ക്കറ്റുകള്‍ക്കും മാലിന്യങ്ങള്‍ നിയമപ്രകാരം കോര്‍പ്പറേഷനു കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യം വലിച്ചെറിയുന്നവര്‍ ആരായാലും അത് വ്യക്തിയാണെങ്കിലും സ്ഥാപനമാണെങ്കിലും 10000 രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശം.

Waste

ദില്ലിയില്‍ ഒരു ദിവസം 9600 മെട്രിക് ടണ്‍ ഖരമാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇത്രയും ഭീമമായ അളവ് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സൗകര്യം നിലവിലില്ല. ഇനം തിരിച്ചു മാലിന്യം നല്‍കാത്തവര്‍ക്കെതിരെയും പിഴ ഈടാക്കാനാണ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+