Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുരാജ്യത്തേക്കാണ് പോകുന്നത്, ഇന്ത്യക്കെതിരെ പരാമര്‍ശവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

ഇസ്ലാബാദ്: ഇന്ത്യക്കെതിരെ കടുത്ത പരാമര്‍ശം നടത്തി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സാക്ക അഷ്‌റഫ്. ഇന്ത്യയെ ശത്രുരാജ്യം എന്നാണ് അഷ്‌റഫ് വിശേഷിപ്പിച്ചത്. പാകിസ്താന്‍ താരങ്ങള്‍ ശത്രു രാജ്യത്തേക്കാണ് ടൂര്‍ണമെന്റ് കളിക്കാന്‍ പോകുന്നതെന്നായിരുന്നു സാക്ക അഷ്‌റഫിന്റെ പരാമര്‍ശം. ലോകകപ്പിനായി ഇന്ത്യന്‍ ടീം ഇന്ത്യയിലെത്തിയതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശം.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ദുഷ്മന്‍ മുല്‍ക് എന്നാണ് സാക്ക അഷ്‌റഫ് വിശേഷിപ്പിച്ചത്. ഏറെ സ്‌നേഹത്തോടെയാണ് കളിക്കാരുമായി ഞങ്ങള്‍ കരാര്‍ ഒപ്പിട്ടത്. പാകിസ്താന്റെ ചരിത്രത്തില്‍ ഇത്രയും തുക കളിക്കാര്‍ക്കായി നല്‍കിയിട്ടില്ല. മത്സരങ്ങള്‍ക്കായി ശത്രു രാജ്യത്തേക്ക് പോകുമ്പോള്‍ കളിക്കാരുടെ മനോവീര്യം ഉയര്‍ത്തുക എന്നതായിരുന്നു ലക്ഷ്യമെന്നും സാക അഷ്‌റഫ് പറഞ്ഞു.

zaka-ashraf

അതേസമയം ഇന്ത്യയെ ശത്രുരാജ്യമെന്ന വിശേഷിപ്പിച്ചതിന് വിശദീകരണവുമായി സാക്ക രംഗത്തെത്തി. ക്രിക്കറ്റിലാണ് ഇന്ത്യയും പാകിസ്താനും ശത്രുരാജ്യമെന്ന് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാക് താരങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സ്വീകരണത്തെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയിലെത്തിയ പാക് ടീമിന് ഇന്ത്യയില്‍ ലഭിച്ച സ്വീകരണം ഇരു രാജ്യങ്ങളിലെയും ആളുകള്‍ക്ക് അവരുടെ താരങ്ങളോട് എത്ര മാത്രം സ്‌നേഹമുണ്ടെന്ന് തെളിയിക്കുന്നതാണ്.

ഹൈദരാബാദ് വിമാനത്താവളത്തില്‍ ഒരുക്കിയ സ്വീകരണം ഈ സ്‌നേഹം വ്യക്തമാക്കുന്നതാണ്. പാക് ടീമംഗങ്ങള്‍ക്ക് ഇത്തരത്തിലുള്ള സ്വീകരണം ഒരുക്കിയതില്‍ ഇന്ത്യയെ താന്‍ അഭിനന്ദിക്കുന്നുവെന്നും അഷ്‌റഫ് പറഞ്ഞു. താന്‍ പറഞ്ഞത് ഇന്ത്യയും പാകിസ്താനും ശത്രുരാജ്യങ്ങളാണെന്നല്ല, മറിച്ച് അവര്‍ ക്രിക്കറ്റിലെ പരമ്പരാഗത എതിരാളികളാണെന്നുമാണ് ഉദ്ദേശിച്ചതെന്നും പിസിബി ചെയര്‍മാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഏകദിന ലോകകപ്പിനായി ബാബര്‍ അസമും സംഘവും ഇന്ത്യയിലെത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിയ പാക് ടീമിന് ഉജ്ജ്വല സ്വീകരണമായിരുന്നു ലഭിച്ചത്. അതേസമയം പാകിസ്താന്‍ ഇന്ത്യയില്‍ സന്നാഹ മത്സരങ്ങള്‍ അടക്കം കളിക്കുന്നുണ്ട്. ഒക്ടോബര്‍ ആറിനാണ് പാകിസ്താന്റെ ആദ്യ മത്സരം. നെതര്‍ലന്‍ഡ്‌സിനെതിരെയാണ് മത്സരം. ഒക്ടോബര്‍ പതിനാലിനാണ് ഇന്ത്യ-പാക് മത്സരം നടക്കുന്നത്. ഇന്ത്യയില്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാക് ക്രിക്കറ്റ് ടീം അന്താരാഷ്ട്ര മത്സരത്തിനായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+