മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കും, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മണിപ്പൂര്‍ ജനതയ്‌ക്കൊപ്പം ഈ രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. മണിപ്പൂരില്‍ കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവാണ്. കുറ്റക്കാരെ വെറുതെ വിടില്ല. അവിടെയുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം ഈ രാജ്യമുണ്ടെന്നും മോദി പറഞ്ഞു.
അതേസമയം മോദിയുടെ ആദ്യ ഒന്നരമണിക്കൂര്‍ പ്രസംഗത്തില്‍ ഒരിക്കല്‍ പോലും മണിപ്പൂരിനെ കുറിച്ച് പരാമര്‍ശമുണ്ടായില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ചോദ്യം ചോദിച്ചവര്‍ക്ക് ഉത്തരം കേള്‍ക്കാനുള്ള ധൈര്യമില്ലെന്നും മോദി പറഞ്ഞു. സത്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് അവര്‍ നടത്തുന്നതെന്നും മോദി വിമര്‍ശിച്ചു.മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. കലാപത്തില്‍ പങ്കാളിയായവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ വാങ്ങി കൊടുക്കും.

മണിപ്പൂരിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്, ഒരുമിച്ച് നമ്മള്‍ ഈ പ്രതിസന്ധിയെ നേരിടുമെന്നാണ്. സമാധാനം പുനസ്ഥാപിക്കാന്‍ അതിലൂടെ സാധിക്കും. മണിപ്പൂര്‍ വികസനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം മണിപ്പൂര്‍ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചു. ആഭ്യന്തര മന്ത്രി മണിപ്പൂരിനെ കുറിച്ച് വിശദമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം 2028ല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള്‍ തയ്യാറെടുപ്പുകളോടെ വരണമെന്നും മോദി നിര്‍ദേശിച്ചു.












Click it and Unblock the Notifications