Get Updates
Get notified of breaking news, exclusive insights, and must-see stories!

പെഗസസ് ഫോൺചോർത്തൽ; പാർലമെന്റിൽ ഇന്നും പ്രതിഷേധം..തൃണമൂൽ എംപി ശന്തനു സെന്നിനെ സസ്പെന്റ് ചെയ്തു

ദില്ലി; പെഗസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെന്റിലെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയിൽ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് ഇരു സഭകളും നിർത്തിവെച്ചു. അതിനിടെ ഐടി മന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞ സംഭവത്തിൽ തൃണമൂൽ എംപി ശന്തനു സെന്നിനെ സസ്പെന്റ് ചെയ്തു. വർഷകാല സമ്മേളനം കഴിയുന്നത് വരെയാണ് സസ്പെന്റ് ചെയ്തത്.

 Santunu Sen

പെഗാസസ് വിഷയത്തിൽ പ്രസ്താവന നടത്തിയ ഐടി, നിയമ മന്ത്രി അശ്വനി വൈഷ്ണവിന്റെ കൈയിലിരുന്ന കടലാസ് തട്ടിയെടുത്ത് കീറി സഭാദ്ധ്യക്ഷന് നേരെ എറിഞ്ഞ സംഭവത്തിലാണ് സസ്പെൻഷൻ. വ്യാഴാഴ്ച രാജ്യസഭ നടപടികൾക്കിടെയായിരുന്നു തൃണമൂൽ എംപിയുടെ നടപടി. അതേസമയം ശന്തനുവിനെതിരെ മന്ത്രി അശ്വനി വൈഷ്ണവ് ആഞ്ഞടിച്ചു. ബംഗാളിലെ അക്രമ രാഷ്ട്രീയമാണ് എംപി പാർലമെന്റ് പുറത്തെടുക്കാൻ ശ്രമിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

തൃണമൂൽ കോൺഗ്രസിന്റെ സംസ്കാരം അക്രമത്തിന്റേതാണ്. പാർലമെന്റിലും ഇതാണ് നേതാക്കൾ കാണിക്കുന്നത്. രാജ്യത്തുടനീളം ഇതിലൂടെ അവർ എന്ത് സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നതെന്നും അശ്വനി ചോദിച്ചു.അതിനിടെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്, ഡിഎംകെ, ശിവസേന അംഗങ്ങൾ ആവശ്യപ്പെട്ടു.രണ്ട് അജണ്ടകളാണ് ഞങ്ങൾക്കുള്ളത്. പൗരന്റെ ഡാറ്റാ സുരക്ഷയും സൈബർ സുരക്ഷയും. പെഗസസ് വിഷയം വരുന്നത് ഇതിന് കീഴിലാണ്. സർക്കാർ സെക്രട്ടറിമാരെ ചോദ്യം ചെയ്യാൻ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അവകാശമുണ്ട്. സിറ്റിംഗ് ജഡ്ജി നയിക്കുന്ന ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കോൺഗ്രസ് എംപി ശശി തരൂർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+