മൂന്നാം ഘട്ട കോവിഡ് വാക്സിനേഷന് തുടക്കം: പണിമുടക്കിയ കോവിൻ ആപ്പ് തിരിച്ചെത്തി, 79.65 ലക്ഷം രജിസ്ട്രേഷൻ
ദില്ലി: രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവരുടെ കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതിന് പിന്നാലെ വെബ്സൈറ്റിൽ തകരാറുകൾ. നാല് മണി മുതൽ ഈ വിഭാഗത്തിൽപ്പെട്ടവരുടെ രജിസ്ട്രേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് സൈറ്റ് പ്രവർത്തനഹരിതമായിട്ടുള്ളത്. ഇതോടെ ഉമംഗ് ആപ്പ് വഴിയും ആരോഗ്യസേതു ആപ്പ് വഴിയുമുള്ള പ്രവർത്തനം തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് ആപ്പിനെക്കുറിച്ച് പരാതിയുമായി എത്തിയത്. എന്നാൽ ചിലർ രജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
രജിസ്ട്രേഷൻ ആരംഭിച്ചതോടെ കൂടുതൽ പേർ ഒരേ സമയം സൈറ്റിലേക്ക് എത്തിയതാവാം വെബ്സൈറ്റിലെ തകരാറിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. കൊവിഡ് വാക്സിനേഷന്റെ മൂന്നാംഘട്ടമെന്ന നിലയിലാണ് രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിനേഷൻ ആരംഭിക്കുന്നത്. ഇതിനുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്.

രാജ്യത്ത് വാക്സിന്റെ ലഭ്യത സംബന്ധിച്ച ആശങ്കകളുള്ളതിനാൽ കൂടുതൽ പേരും രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. എന്നാൽ വൈകിട്ട് നാലുമണിക്കാണ് രജിസ്ട്രേഷൻ ആരംഭിക്കുന്നതെന്ന് അറിയാകെ ആയിരക്കണക്കിന് ആളുകളാണ് അർദ്ധരാത്രി മുതൽ ക്യൂവിലുള്ളത്. കൊവിൻ ആപ്പിന് പ്രശ്നങ്ങളുണ്ടെങ്കിലും പിന്നീട് കൊവിൻ വെബ്സൈറ്റാണ് പ്രവർത്തനം ആരംഭിച്ചത്. "കോവിൻ പോർട്ടലിൽ വൈകുന്നേരം 4 മണിക്ക് ഒരു ചെറിയ തടസ്സം അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇത് പരിഹരിച്ചതോടെ പ്രവർത്തനം പുനരാരംഭിച്ചുവെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.
2021 ജനുവരിയിലാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാമ്പെയിന് തുടക്കം കുറിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും, മറ്റ് മുൻനിര പോരാളികൾക്കുമാണ് വാക്സിൻ നൽകിയത്. രണ്ടാം ഘട്ടത്തിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ളവരും രോഗാവസ്ഥയുള്ളവരും ഉൾപ്പെടുന്നു. മൂന്നാമത്തേത്, എല്ലാ മുതിർന്നവർക്കും വേണ്ടി മാറ്റിവെക്കുകയും ചെയ്തു. എന്നാൽ വാക്സിനേഷൻ ക്യാമ്പെയിൻ പുരോഗമിക്കുന്നതിനിടെ രണ്ടാം തരംഗത്തിന്റെ വ്യാപനമുണ്ടായി ഇതാണ് വാക്സിൻ പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. ഇതോടൊപ്പം കേന്ദ്രസർക്കാർ വാക്സിൻ നയം പരിഷ്കരിച്ചതും തിരിച്ചടിയായി.
Recommended Video
There have been 79,65,720 registrations on Co-WIN today, most of these in the last three hours (16:00-19:00) and mostly of 18-44 age group. We have seen a traffic of 55,000 hits per second. System functioning as expected. pic.twitter.com/AgLt3fMB7Z
— RS Sharma (@rssharma3) April 28, 2021












Click it and Unblock the Notifications