കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴരുടെ ആവേശത്തിന് ആന്റി ക്ലൈമാക്‌സ്: ജെല്ലിക്കെട്ടിനിടെ രണ്ട് മരണം

Google Oneindia Malayalam News

ചെന്നൈ: ജെല്ലിക്കെട്ടിന് വേണ്ടിയുള്ള തമിഴ്ജനതയുടെ പോരാട്ടത്തിന് രണ്ട് രക്തസാക്ഷികള്‍. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 83 പേര്‍ക്ക് നിസാര പരിക്ക്. കാളയുടെ കുത്തേറ്റായിരുന്നു മരണം.

സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സല്ല വേണ്ടതെന്നും ഒരു കോടതിയ്ക്കും ചോദ്യം ചെയ്യാനാവാത്ത സ്ഥിരമായ നിയമം വേണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ശക്തമായ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് രണ്ട് പേര്‍ കൊല്ലപ്പെടുന്നതും 83 പേര്‍ക്ക് പരിക്കേറ്റിട്ടുള്ളത്.

കാഴ്ചക്കാരെ ആക്രമിച്ചു

കാഴ്ചക്കാരെ ആക്രമിച്ചു

മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ജെല്ലിക്കെട്ടിന് വേണ്ടി 150 കാളകളെയാണ് പങ്കെടുപ്പിച്ചത്. തമിഴ്‌നാട് ആരോഗ്യവകുപ്പ് മന്ത്രി വിജയഭാസ്‌കറിന്റെ ഗ്രാമത്തില്‍ മന്ത്രി ദൃക്‌സാക്ഷിയായിരിക്കെയായിരുന്നു കാളയുടെ ആക്രമണം.

ജെല്ലിക്കെട്ടിന് നിയമനിര്‍മാണം

ജെല്ലിക്കെട്ടിന് നിയമനിര്‍മാണം

ജെല്ലിക്കെട്ട് തടസ്സം കൂടാതെ നടത്തുന്നതിന് നിയമനിര്‍മാണം നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പ്രഖ്യാപിച്ചിരുന്നു.

 ഓര്‍ഡിനന്‍സല്ല നിയമം

ഓര്‍ഡിനന്‍സല്ല നിയമം

ആറ് മാസത്തേയ്ക്കുള്ള ഓര്‍ഡിനന്‍സില്ല വേണ്ടതെന്നും സ്ഥിരമായ നിയമ വേണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മറീന ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കടുത്ത പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്. എല്ലാവര്‍ഷവും തടസ്സമില്ലാതെ ജെല്ലിക്കെട്ട് നടത്തുന്നതിനാവശ്യമായ അനുമതി ലഭിയ്ക്കണമെന്നാണ് പ്രക്ഷോഭക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

 തടസ്സ ഹര്‍ജി

തടസ്സ ഹര്‍ജി

ജെല്ലിക്കെട്ടിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തു. ഓര്‍ഡിനനന്‍സിനെ വെല്ലുവിളിച്ചാണ് സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയത്.

 സുരക്ഷ ഒരുക്കിയിരുന്നില്ല

സുരക്ഷ ഒരുക്കിയിരുന്നില്ല

ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്‌നാട്ടില്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്നാണ് എഐഎഡിഎംകെ ട്വീറ്റില്‍ പറയുന്നത്. മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ വാക്കുകളെ ഉദ്ധരിച്ചാണ് ട്വീറ്റ്.

 ശാശ്വത പരിഹാരം

ശാശ്വത പരിഹാരം

സുപ്രീം കോടതി വിലക്ക് നീക്കിക്കൊണ്ടുള്ള ഓര്‍ഡിന്‍സില്‍ തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഒപ്പുവച്ചതോടെ മധുരയിലെ അളങ്കനല്ലൂരില്‍ മുഖ്യമന്ത്രി ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു എന്നാല്‍ ജെല്ലിക്കെട്ട് നടത്തുന്നതിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ മുഖ്യന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കാതെ മടങ്ങുകയായിരുന്നു.

പ്രതിഷേധത്തിരയില്‍

പ്രതിഷേധത്തിരയില്‍

അളങ്കനല്ലൂരിലും മധുരയിലെ പല റോഡുകളും അടച്ചിട്ട് തമിഴ് വംശജര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ചെന്നൈയിലെ മറീന ബീച്ചിലും പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിട്ടുണ്ട്. ജെല്ലിക്കെട്ട് പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ മറീന ബീച്ചില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ ഭീഷണിയുയര്‍ത്തുന്നുണ്ട്.

English summary
People killed and injured in Tamilnadu during Jallikattu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X