കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''ഇതുവരെ രമണയുടെ ഭാര്യയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്, ഇനി സിന്ധുവിന്റെ അമ്മ''..!

  • By Pratheeksha
Google Oneindia Malayalam News

ഹൈദരാബാദ്:മകള്‍ രാജ്യത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയതിന്റെ സന്തോഷത്തിലാണ് പിവി സിന്ധുവിന്റെ മാതാവ് വിജയ. മുന്‍ വോളിബാള്‍ താരമായിരുന്ന വിജയയ്ക്ക് സിന്ധുവിനെ കുറിച്ചു പറയാന്‍ നൂറുനാവാണ്. സ്വര്‍ണ്ണം നേടാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെങ്കിലും അവള്‍ പരമാവധി പരിശ്രമിച്ചു. വിജയ പറഞ്ഞു.

ഇതുവരെ ആളുകള്‍ വിളിച്ചിരുന്നത് രമണയുടെ ഭാര്യയെന്നായിരുന്നു. ഇനി സിന്ധുവിന്റെ അമ്മയെന്നാവും വിളിക്കുക. അടുത്ത ഒളിംപിംക്‌സില്‍ അവള്‍ക്കു സ്വര്‍ണ്ണം നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ സിന്ധുവിന്റെ കുടുംബം കുടുംബദേവതയായ രത്‌നാലമ്മ ക്ഷേത്രത്തിലേക്കു തിരിക്കാനിരിക്കുകയാണ്.

'സിന്ധു കരോളിനയെ കണ്ട് പഠിക്കണം'' !!'സിന്ധു കരോളിനയെ കണ്ട് പഠിക്കണം'' !!

sindhuu-20-

ഹൈദരാബാദില്‍ നിന്ന് 370 കിലോമീറ്റര്‍ അകലെയുള്ള വെസ്റ്റ് ഗോദാവരി ജില്ലയിലാണ് ക്ഷേത്രം. സിന്ധുവിന്റെ കോച്ച് ഗോപീചന്ദിന്റെ ഭാര്യ പിവി ലക്ഷ്മിയും വിജയയെ പ്രശംസിക്കാന്‍ മറന്നില്ല. റെയില്‍വേ ഉദ്യോഗസ്ഥനായ സിന്ധുവിന്റെ അച്ഛന്‍ രമണയും വോളിബാള്‍ താരമായിരുന്നു.

പുലര്‍ച്ചെ നാലുമണിക്കു തന്നെ രമണ മകളെ ഗോപീചന്ദ് അക്കാദമിയില്‍ പരിശീലനത്തിന് കൊണ്ടുപോകാറായിരുന്നു പതിവ്. സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വെയുടെ കോര്‍ട്ടില്‍ മെഹബൂബ് അലിയായിരുന്നു സിന്ധുവിന്റെ ആദ്യ പരിശീലകന്‍. 2009ലെ സബ് ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിയതോടെയാണ് സിന്ധു ശ്രദ്ധേയയാകുന്നത്.

English summary
I am extremely happy with the performance of my daughter. All these years people used to call me Ramana's wife but now they will call me Sindhu's mother. Nothing is more satisfying than the achievements of children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X