കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്ജിയെ ഭയക്കേണ്ടത് രാജ്യത്തെ വിഭജിക്കാനും സമാധാനം ഇല്ലാതാക്കാനും ശ്രമിക്കുന്നവര്‍: അമിത് ഷാ

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യത്തെ വിഭജിക്കാനും സമാധാനം ഇല്ലാതാക്കാനും ശ്രമിക്കുന്നവര്‍ എന്‍എസ് ജിയെ ഭയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരക്കാരെ നേരിടുകയും തോല്‍പ്പിക്കുകയും ചെയ്യേണ്ടത് എന്‍എസ്ജിയുടെ ഉത്തരവാദിത്തമാണ്. കൊല്‍ക്കത്തയില്‍ എന്‍എസ് ജിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തുന്നത്.

'ഗുജറാത്ത് കലാപം കൊണ്ട് മോദി പഠിക്കുമെന്ന് കരുതി', ദില്ലിയിൽ നടന്നത് വംശഹത്യയെന്ന് ഒവൈസി!'ഗുജറാത്ത് കലാപം കൊണ്ട് മോദി പഠിക്കുമെന്ന് കരുതി', ദില്ലിയിൽ നടന്നത് വംശഹത്യയെന്ന് ഒവൈസി!

ലോകത്ത് മുഴുവന്‍ സമാധാനമാണ് നമുക്ക് വേണ്ടത്. 10,000 വര്‍ഷത്തെ ചരിത്രത്തിനിടെ ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല. നമ്മുടെ സമാധാനം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കുകയുമില്ല. സൈനികരുടെ ജീവനെടുക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ വില നല്‍കേണ്ടിവരും. രാജ്യത്തെ വിഭജിക്കുകയും സമാധാനം ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ എന്‍എസ്ജിയുടെ സാന്നിധ്യമറിയും. അവര്‍ ഇപ്പോള്‍ വന്നാലും അവരോട് പോരാടുകയും തോല്‍പ്പിക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. രജര്‍ഹത്തില്‍ എന്‍എസ്ജിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

amitshah-15

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ഭീകരതക്കെതിരെ സഹിഷ്ണുതയില്ലാത്ത നയമാണ് പിന്തുടരുന്നത്. ഇത് നടപ്പിലാക്കുന്നതില്‍ എന്‍എസ്ജിയാണ് പ്രധാന പങ്ക് വഹിക്കുന്നത്. മോദി അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യയുടെ പ്രതിരോധ നയവും വിദേശ നയവും തമ്മില്‍ വ്യക്തമായ വേര്‍തിരിവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് നേരത്തെ ഉണ്ടായിരുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ സംഘടനകളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുമെന്നും യുദ്ധം ജയിക്കുന്നത് ആയുധങ്ങള്‍ കൊണ്ടല്ല ധീരത കൊണ്ടാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ തീര്‍ച്ചയായും എന്‍എസ്ജി കമാന്‍ഡോകളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ അതിന് ശ്രമിക്കും. നിങ്ങള്‍ക്ക് മികച്ച താമസ സൗകര്യങ്ങളും കുടുംബങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ആഭ്യന്തര മന്ത്രി ഉറപ്പ് നല്‍കുന്നു. ആധുനിക സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. എന്നാല്‍ യുദ്ധങ്ങള്‍ ജയിക്കുന്നത് ഉപകരണങ്ങള്‍ കൊണ്ടല്ല, ധീരത കൊണ്ടാണെന്നും ഷാ കൂട്ടിച്ചേര്‍ക്കുന്നു.

മുംബൈ ഭീകരാക്രമണത്തിന് ശേഷം എന്‍എസ്ജിയുടെ വിപുലീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്‍എസ്ജി ഇതിനകം തന്നെ രാജ്യം മുഴുവന്‍ സാന്നിധ്യമറിയിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ ഉദ്ഘാടനത്തോടെ ഏകോപനം കൂടുതല്‍ മെച്ചപ്പെടുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
People who want to divide country and disrupt peace must fear NSG: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X