കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരറിവാളന്റെ മോചനം സ്വാഗതം ചെയ്ത് എംകെ സ്റ്റാലിന്‍; ദുഃഖം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂഡല്‍ഹി/ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവില്‍ വ്യത്യസ്ത പ്രതികരണവുമായി കോണ്‍ഗ്രസും സഖ്യകക്ഷിയായ ഡിഎംകെയും. പേരറിവാളന്റെ മോചനം തമിഴ്‌നാടിന്റെ വലിയ വിജയമാണെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍ വിശേഷിപ്പിച്ചു. എന്നാല്‍ പേരറിവാളന്റെ മോചനത്തില്‍ കടുത്ത ദുഃഖവും നിരാശയമുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

p

സുപ്രീംകോടതി തീരുമാനം തമിഴ്‌നാടിന്റെ വലിയ വിജയമാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. 30 വര്‍ഷത്തിലധികം പേരറിവാളന് ജയിലില്‍ നഷ്ടമായി. ഇന്ന് അദ്ദേഹത്തിന് സ്വാതന്ത്ര്യത്തിന്റെ പുതുശ്വാസം ലഭിച്ചിരിക്കുന്നു. സര്‍വ്വ ആശംസകളും നേരുന്നു. മകന്റെ മോചനത്തിന് വേണ്ടി സാധ്യമായ എല്ലാ പ്രവര്‍ത്തനവും നടത്തിയ വ്യക്തിയാണ് അര്‍പ്പുതയമ്മാള്‍. മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന കോടതി വിധി മാത്രമല്ലിത്, സംസ്ഥാനത്തിന്റെ അവകാശം കൂടി ശരിവെക്കുന്ന വിധിയാണെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

ദിലീപ് കേസില്‍ സംശയം പ്രകടിപ്പിച്ച് രാജസേനന്‍; ഒരു സാമ്രാജ്യം പണിത വ്യക്തിയാണത്...ദിലീപ് കേസില്‍ സംശയം പ്രകടിപ്പിച്ച് രാജസേനന്‍; ഒരു സാമ്രാജ്യം പണിത വ്യക്തിയാണത്...

അതേസമയം, കടുത്ത നിരാശ പ്രകടിപ്പിച്ചാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. കോടതി ഉത്തരവ് പുറപ്പെടുവിക്കാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാരുണ്ടാക്കിയതാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. തരംതാണ രാഷ്ട്രീയമാണ് കേന്ദ്രം കളിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രം നിരാശയുണ്ടാക്കുന്ന വിധിയല്ല, പകരം രാജ്യത്തെ ഓരോ പൗരനും നിരാശയുണ്ടാക്കുന്നു. ഒരു കോണ്‍ഗ്രസ് നേതാവല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ട കേസാണിത്. ആ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയെയാണ് മോചിപ്പിച്ചിരിക്കുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

ഭീകരവാദി എന്നാല്‍ ഭീകരവാദിയാണ്. എല്ലാ ഭീകരവാദികളെയും ഒരുപോലെ പരിഗണിക്കണം. തീവ്രവാദത്തിനെതിരെ പോരാടുന്ന എല്ലാവരെയും വിഷമിക്കുന്ന വിധിയാണ് വന്നിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്ന സംഘത്തിനെതിരെ പോരാടുന്നവര്‍ക്ക് നിരാശയുണ്ടാക്കുന്ന വിധിയാണ്. ലക്ഷക്കണക്കിന് കുറ്റവാളികള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ അവരെയും വിട്ടയക്കണമെന്നും സുര്‍ജേവാല പറഞ്ഞു.

അതേസമയം, തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ അല്‍പ്പം മയപ്പെടുത്തിയിട്ടാണ് പ്രതികരിച്ചത്. നേരത്തെ പ്രതികളെ ശിക്ഷിച്ചത് സുപ്രീംകോടതിയാണ്. ഇപ്പോള്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിട്ടയക്കുന്നതും കോടതിയാണ്. സുപ്രീംകോടതി വിധിയെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ കുറ്റവാളിയെ നിരപരാധിയെന്ന് പറയാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് തമിഴ്‌നാട് അധ്യക്ഷന്‍ കെഎസ് അഴഗിരി പറഞ്ഞു.

1991 മെയ് 21ന് രാത്രി 10.20നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ വേളയില്‍ തമിഴ്പുലികള്‍ നടത്തിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സിബിഐ ആണ് പേരറിവാളനെ അറസ്റ്റ് ചെയ്തത്. അക്രമികള്‍ക്ക് ബോംബുണ്ടാക്കാന്‍ സഹായിക്കുന്ന രണ്ടു ബാറ്ററികള്‍ വിറ്റുവെന്നാണ് പേരറിവാളനെതിരായ കുറ്റം. അന്ന് 19 വയസായിരുന്നു പേരറിവാളന്. ടാഡ പ്രകാരം കേസെടുത്തതിനാല്‍ പിന്നീട് ജയില്‍ മോചിതനായില്ല. വധശിക്ഷ പിന്നീട് മേല്‍കോടതി ജീവപര്യന്തമാക്കി കുറച്ചു.

ബോംബുണ്ടാക്കാനാണ് ബാറ്ററി വാങ്ങുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് പേരറിവാളന്‍ മൊഴി നല്‍കിയത്. 31 വര്‍ഷത്തിന് ശേഷം സുപ്രീംകോടതി ഇന്നാണ് അദ്ദേഹത്തെ ജയില്‍ മോചിതനാക്കിയത്. പേരറിവാളനെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പലതവണ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സി നടത്തിയ കേസായതിനാല്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറുകയും വൈകിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് തമിഴ്‌നാട്ടില്‍ ഉയര്‍ന്നത്.

English summary
Perarivalan Release: Tamil Nadu Chief Minister MK Stalin and Congress Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X