Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധിയെ കൊന്നത് ഗോഡ്സെയല്ല; സുപ്രീംകോടതിയിൽ ഹർജി, സാധുത പരിശോധിക്കാൻ അമിക്കസ് ക്യൂറി

ദില്ലി: ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഹർജി സ്വീകരിച്ച കോടതി സാധുത പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചു. മുംബൈ സ്വദേശിയായ പങ്കജ് ഫഡ്‌നിസാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അഭിനവ്‌ ഭാരതിന്റെ ട്രസ്റ്റിയാണ് പങ്കജ്. ജസ്റ്റിസ് എസ് എ ബോഡ്‌ബെ, എല്‍ നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചാണ് മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരീന്ദ്രസരണിനെ അമിക്കസ് ക്യൂറിയെ നിയമിച്ചത്.

ഇതോടെ മഹാത്മാ ഗാന്ധി വധം വീണ്ടും കോടതിയിലെത്തുകയാണ്. ഗാന്ധിയെ കൊന്നത് നാഥൂറാം വിനായക് ഗോഡ്‌സെ അല്ലെന്നും മറ്റൊരു അജ്ഞാതനാണെന്നും ഇത് കണ്ടെത്തണമെന്നുമാവശ്യപ്പെട്ട് സവർക്കർ അനുകൂലിയായ അഭിനവ് ഭാരത് പ്രവഹർത്തകൻ ഡോ പങ്കജ് ഫട്‌നിസ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.

യഥാർത്ഥ ഘാതകനെ കണ്ടെത്തണം

യഥാർത്ഥ ഘാതകനെ കണ്ടെത്തണം

ഗാന്ധിയെ കൊന്നാത് ഗോഡ്‌സെ അല്ലെന്നും യഥാർത്ഥ ഘാതകനെ കണ്ടെത്തണമെന്നതുമാണ് ഹർജിയിലെ ആവശ്യം.

ഗോഡ്സെയുടെ തോക്ക്

ഗോഡ്സെയുടെ തോക്ക്

നാല് വെടിയുണ്ടകളാണ് ഗാന്ധിയുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയത്. ഇതിൽ മൂന്നെണ്ണം മാത്രമാണ് ഗോഡ്‌സെയുടെ തോക്കിൽനിന്ന് ഉതിർന്നതെന്ന് ഹർജിക്കാരൻ പറയുന്നു.

മരണത്തിന് കാരണം നാലാമത്തെ വെടിയുണ്ട

മരണത്തിന് കാരണം നാലാമത്തെ വെടിയുണ്ട

എന്നാൽ നാലാമത്തെ വെടിയുണ്ട അജ്‍ഞാതന്റെ തോക്കിൽ നിന്നാണ് ഉതിർന്നതെന്നും അതാണ് മരണകാരണമെന്നും ഫട്‌നിസ് ഹർജിയിൽ ആരോപിക്കുന്നു.

ഹർജി തള്ളിയിരുന്നു

ഹർജി തള്ളിയിരുന്നു

ഇതേ ആവശ്യം പറ‍ഞ്ഞ് നേരത്തെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+