ബാബറി മസ്ജിദ് കേസില്‍ നിന്ന് ഹര്‍ജിക്കാരന്‍ പിന്മാറിയതെന്താവും
ദില്ലി: സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ബാബറി മസ്ജിദ് കേസില്‍ നിന്ന് ഹര്‍ജിക്കാരന്‍ പിന്മാറിയത് എന്തിനാവുമെന്ന ചോദ്യത്തില്‍ തട്ടി നില്‍ക്കുന്നു. ബാബറി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ്, കേസില്‍ നിന്ന് താന്‍ പിന്മാറുന്നതായി ഹര്‍ജിക്കാരിലൊരാളായ ഹാഷിം അന്‍സാരി അറിയിച്ചത്.
1950 മുതല്‍ കേസില്‍ നിയമപോരാട്ടം നടത്തിവന്നയാളാണ് ഹാഷിം അന്‍സാരി. 66 വര്‍ഷം കേസ് നടത്തിയ അനുഭവത്തില്‍, ബാബറി വിഷയം രാഷ്ട്രീയത്തിന് ആയുധമാക്കിയെന്നാണ് മനസ്സിലായതെന്ന് 92 കാരനായ ഹാഷിം അന്‍സാരി പറയുന്നു.

രാമന്റെ വിഗ്രഹം താത്കാലിക കുടിലില്‍ കഴിയുമ്പോള്‍, ഇതിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കിയവര്‍ ബംഗ്ലാവില്‍ കഴിയുകയാണെന്ന് അന്‍സാരി പറഞ്ഞു. തര്‍ക്കഭൂമിയില്‍ രാമവിഗ്രഹം ഇരിക്കുന്ന സ്ഥലം സ്വതന്ത്രമാക്കി നിര്‍ത്തണെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹാസിം അന്‍സാരി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം അന്‍സാരിയുടെ പിന്മാറ്റം കേസിനെ ബാധിക്കില്ലെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പ്രതികരിച്ചു. സുന്നി വഖഫ് ബോര്‍ഡും അന്‍സാരിയുമടക്കം ഏഴ് പേരാണ് ബാബറി മസ്ജിദ് കേസിലെ ഹര്‍ജിക്കാര്‍. അതില്‍ ഒരാള്‍ പിന്മാറിയതുകൊണ്ട് കേസിന് മാറ്റമൊന്നും സംഭവിയ്ക്കുന്നില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 22 ആം വാര്‍ഷികം വരാനിരിക്കെയാണ് ഹാഷിം അന്‍സാരിയുടെ പിന്മാറ്റം.
അതിനിടയില്‍ ഹന്‍സാരിയുടെ തീരുമാനം ബി ജെ പി സ്വാഗതം ചെയ്തു. ബാബറി മസ്ജിദ് പ്രശ്‌നം ചത്തുപോയെന്നാണ് അടുത്തിടെ ഉത്തരപ്രദേശ് മന്ത്രി അസം ഖാന്‍ പറഞ്ഞത്. എന്തായാലും അന്‍സാരിയുടെ പിന്മാറ്റം ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.












Click it and Unblock the Notifications