കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില കുതിച്ചുയരുന്നു; നൂറ് രൂപയിലെത്തുമെന്ന് പ്രവചനം, രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
പെട്രോൾ വില 100 രൂപയിലേക്ക് ! | Oneindia Malayalam

ദില്ലി: ജനങ്ങളുടെ കീശകള്‍ക്ക് ഓട്ട വീഴുന്ന കാലം വരുന്നു. ജീവിതച്ചെലവ് കുത്തനെ ഉയരാന്‍ പോകുന്നു. ഇന്ധനവില കുതിച്ചുയരുകയാണ്. പെട്രോളും ഡീസലും ലിറ്റര്‍ വിലയില്‍ സര്‍വ്വകാല റെക്കോഡിലേക്ക് ഉയരുകയാണ്. ഒരു പക്ഷേ, പെട്രോളിനും ഡീസലിനും ലിറ്ററിന് നൂറ് രൂപ വരെ എത്തിയേക്കും. ഇപ്പോള്‍ 80 രൂപയില്‍ താഴെ നില്‍ക്കുന്ന വില അധികം വൈകാതെ വന്‍തോതില്‍ ഉയരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം. ഇങ്ങനെ സംഭവിച്ചാല്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. കാരണം ജീവിതച്ചെലവ് വഹിക്കാനാകാതെ സാധാരണ ജനങ്ങള്‍ പൊറുതിമുട്ടും. എന്തും സംഭവിക്കാമെന്ന സാഹചര്യത്തിലേക്കാണ് എണ്ണവില കുതിക്കുന്നത്. ബന്ധപ്പെട്ട വിവരങ്ങള്‍ ഇങ്ങനെ....

20 പൈസ വച്ച് ഉയരുന്നു

20 പൈസ വച്ച് ഉയരുന്നു

ദില്ലിയില്‍ പെട്രോളിന് 76.61 രൂപയാണ് പുതിയ വില. കഴിഞ്ഞ ഒരാഴ്ചയായി ദിവസവും 20 പൈസ വച്ച് ഉയരുകയാണ്. ഈ പോക്ക് പോയാല്‍ പെട്രോള്‍ വിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡായ 78.43 രൂപയിലേക്ക് അധികം വൈകാതെ എത്തും. കഴിഞ്ഞ മെയ് 29നാണ് ഇത്രയും ഉയര്‍ന്ന തുക രേഖപ്പെടുത്തിയത്.

ഡീസലിന്റെ കാര്യം

ഡീസലിന്റെ കാര്യം

ദില്ലിയില്‍ ഡീസലിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തുക 69.31 രൂപയാണ്. ഇപ്പോള്‍ ദില്ലിയില്‍ ഡീസല്‍ ലിറ്ററിന് 68.61 രൂപയാണ് വില. ഓരോ ദിവസവും കൂടുന്നതിനാല്‍ പഴയെ റെക്കോഡ് വില ഉടന്‍ മറികടന്നേക്കും. ആഗോള സാമ്പത്തിക രംഗത്തെ തര്‍ക്കങ്ങളാണ് ഇന്ത്യയിലെ ഇന്ധന വിലയിലും തിരിച്ചടിയുണ്ടാക്കുന്നത്. ഡീസല്‍ വില ഉയരുന്നത് ചരക്കുകടത്ത് ചെലവേറിയതാക്കും.

 അമേരിക്കയുടെ കളികള്‍

അമേരിക്കയുടെ കളികള്‍

അമേരിക്ക ഇറാനെതിരെ ചുമത്തിയ ഉപരോധമാണ് പെട്ടെന്നുള്ള ഇന്ധന വില വര്‍ധനവിന് കാരണമായി എടുത്തു പറയുന്നത്. ഇറാന്റെ എണ്ണയ്‌ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയാണ്. നിലവില്‍ ബ്രന്റ് ക്രൂഡ് ബാരലിന് 75 ഡോളറാണ് വില. ഇന്ത്യയില്‍ എണ്ണയെത്തുന്നത് ബാരലിന് 73 ഡോളറിനാണ്.

ഇന്ത്യക്കുള്ള മുന്നറിയിപ്പ്

ഇന്ത്യക്കുള്ള മുന്നറിയിപ്പ്

നവംബര്‍ നാല് വരെ ഇറാന്റെ എണ്ണ വാങ്ങിയാല്‍ മതിയെന്നാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. നവംബര്‍ നാലിന് ശേഷം ഇറാന്റെ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക നടപടി സ്വീകരിക്കും. നവംബര്‍ നാലിന് മുമ്പ് തന്നെ ഇന്ത്യയില്‍ ഇന്ധന വില കുതിച്ചുയരുകയാണ്. നവംബര്‍ നാലിന് ശേഷം വന്‍തോതില്‍ വില വര്‍ധിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

 ബാരലിന് 100 ഡോളര്‍

ബാരലിന് 100 ഡോളര്‍

നവംബര്‍ 4ന് ശേഷം ആഗോള വിപണയില്‍ എണ്ണ ബാരലിന് 100 ഡോളര്‍ എത്തിയേക്കാം. ആനുപാതികമായ വര്‍ധന ഇന്ത്യന്‍ വിപണിയിലും പ്രകടമാകും. അങ്ങനെ സംഭവിച്ചാല്‍ പെട്രോള്‍-ഡീസല്‍ ലിറ്ററിന് 100 രൂപ വില കൊടുക്കേണ്ടി വരുമെന്ന് പേര് വെളിപ്പെടുത്താത്ത സാമ്പത്തിക നിരീക്ഷകനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ നികുതി കുറയ്ക്കണം

സര്‍ക്കാര്‍ നികുതി കുറയ്ക്കണം

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കുറയ്ക്കുകയാണ് ഒരു പോംവഴി. കേന്ദ്രവും സംസ്ഥാനങ്ങളും നികുതി കുറച്ചാല്‍ വിലയില്‍ നേരിയ ആശ്വാസമുണ്ടാകും. എന്നാല്‍ നികുതി കുറയ്ക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടു. ഇനി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം തീരുമാനം മാറ്റിയാല്‍ മാത്രമാണ് പ്രതീക്ഷ.

വികസന പദ്ധതികള്‍ മുടങ്ങും

വികസന പദ്ധതികള്‍ മുടങ്ങും

ഇന്ധന നികുതി വരുമാനത്തില്‍ ഇടിവ് വന്നാല്‍ വികസന പദ്ധതികള്‍ മുടങ്ങുമെന്നാണ് സര്‍ക്കാരിന്റെ ന്യായം. അതുകൊണ്ട് നികുതി കുറയ്ക്കില്ലെന്ന് കേന്ദ്രവും സംസ്ഥാനവും ഒരേ ഭാഷയില്‍ പറയുന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 84.33 രൂപയാണ് വില. അധികംവൈകാതെ 100 എത്തുമെന്നാണ് എണ്ണകാര്യ വകുപ്പിലെ മുന്‍ സെക്രട്ടറി പറയുന്നത്.

ജിഎസ്ടി പരിധി

ജിഎസ്ടി പരിധി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാനമാണ് എണ്ണയില്‍ നിന്നുള്ള നികുതി. അതുകൊണ്ടാണ് ഈ നികുതി ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത്. മെയില്‍ 19 ദിവസം എണ്ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വില പിടിച്ചുനിര്‍ത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വില ഉയര്‍ത്തുകയും ചെയ്തു.

ഇന്ത്യയും ഇറാനും

ഇന്ത്യയും ഇറാനും

ഇറാന്റെ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ പ്രധാനികളാണ് ഇന്ത്യ. ഇന്ത്യയും ചൈനയും കൂടുതല്‍ ആശ്രയിക്കുന്ന എണ്ണകളിലൊന്ന് ഇറാന്റേതാണ്. കൂടാതെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം ഇന്ത്യ ഇറാന്റെ എണ്ണ വാങ്ങുന്നത് കുറയ്ക്കുമെന്നാണ് വിവരം.

ആശ്വസിക്കാന്‍ വകയുണ്ട്

ആശ്വസിക്കാന്‍ വകയുണ്ട്

ഇറാന്റെ എണ്ണ വിപണിയില്‍ നിന്ന് നവംബര്‍ നാലിന് ശേഷം അപ്രത്യക്ഷമാകുമെന്നാണ് കരുതുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദം യൂറോപ്യന്‍ രാജ്യങ്ങള്‍ അത്ര ഗൗരവത്തിലെടുത്തിട്ടില്ല. അത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നു. മറ്റൊരു പ്രതീക്ഷ, സൗദി കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കും എന്നതാണ്.

 സാധാരണക്കാരന് പെടും

സാധാരണക്കാരന് പെടും

ഇറാന്റെ എണ്ണ ഇല്ലാതാകുമ്പോള്‍ പരിഹാരം കാണുന്നതിന് സൗദി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയുടെ എണ്ണയും കൂടുതലായി ചെലവാകും. എങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ച്ചാല്‍ മാത്രമേ സാധാരണക്കാരന് അല്‍പ്പമെങ്കിലും ആശ്വാസമാകു. അല്ലെങ്കില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാകും ഫലം.

യുഎഇ രാജകുമാരന്‍ ഖത്തറില്‍; ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍യുഎഇ രാജകുമാരന്‍ ഖത്തറില്‍; ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

English summary
Petrol and diesel prices set to break all-time high levels, may be go to Rs 100
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X