കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനവില കുറഞ്ഞു, പുതുക്കിയ നിരക്ക് ഇങ്ങനെ...; രണ്ട് രൂപ വരെ കുറയാന്‍ സാധ്യത

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്. പുതിയ വില ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണ് ഇന്ധനവിലയിലും കുറവ് വന്നിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ വിവിധ നികുതി നിരക്ക് പ്രകാരം കേരളത്തില്‍ പെട്രോള്‍ ലിറ്ററിന് 43 പൈസയും ഡീസല്‍ ലിറ്ററിന് 41 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 105.59 രൂപയില്‍നിന്ന് 105.16 രൂപയായി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 94.53 രൂപയില്‍ നിന്ന് 94.12 രൂപയായും കുറവ് വന്നു.

1

ആറ് മാസത്തിലേറെയായി വില നിരക്കില്‍ മാറ്റമില്ലാതെ പിടിച്ച് നിന്നതിന് ശേഷമാണ് ഇന്ധനവിലയില്‍ നേരിയ ഇടിവുണ്ടായത്. ഈ വര്‍ഷം ഏപ്രില്‍ ഏഴിനായിരുന്നു അവസാനമായി ഇന്ധന വില കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുകയും കുറച്ചുകാലമായി സ്ഥിരത നിലനിര്‍ത്തുകയും ചെയ്തതിനാല്‍ ഇന്ധനവില കുറയും എന്ന് പ്രതീക്ഷിച്ചിരുന്നു.

ആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിംആസൂത്രിത കൊലപാതകം, മാപ്പ് കൊടുക്കരുത്.. പരമാവധി ശിക്ഷ വേണം; രോഷത്തോടെ ഷംന കാസിം

2

കുറച്ചുകാലമായി ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറില്‍ താഴെയാണ്. ഈ വര്‍ഷം ആദ്യം, അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ബാരലിന് 139 ഡോളറില്‍ വരെ എത്തിയിരുന്നു. 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. അതേസമയം വരും ദിവസങ്ങളില്‍ ഇന്ധനവിലയില്‍ വലിയ മാറ്റത്തിന് സാധ്യത ഉണ്ട് എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് സീ ബിസിനസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനിആറ് ജീവനക്കാര്‍ക്ക് നല്‍കിയത് കിയ സെല്‍ടോസ്, ഒരാള്‍ക്ക് ബുള്ളറ്റ്..; ഞെട്ടിച്ച് ചാലക്കുടിയിലെ കമ്പനി

3

ഇത് പ്രകാരം പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2 രൂപ വരെ കുറച്ചേക്കും എന്നാണ് വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇത് ഒറ്റയടിക്ക് കുറയുന്നതിന് പകരം ക്രമേണയായിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇക്കഴിഞ്ഞ ഉത്സവ സീസണില്‍ ഒക്ടോബര്‍ ആദ്യ പകുതിയില്‍ ഇന്ത്യയിലെ ഇന്ധന വില്‍പ്പന ഉയര്‍ന്നു.

എല്‍ജെപി പിന്തുണക്കും... ലക്ഷ്യം ആ വോട്ട് ബാങ്ക്; ആര്‍ജെഡി-ജെഡിയു സഖ്യത്തിന് തിരിച്ചടി കൊടുത്ത് ബിജെപിഎല്‍ജെപി പിന്തുണക്കും... ലക്ഷ്യം ആ വോട്ട് ബാങ്ക്; ആര്‍ജെഡി-ജെഡിയു സഖ്യത്തിന് തിരിച്ചടി കൊടുത്ത് ബിജെപി

4

2022 ഒക്ടോബര്‍ ആദ്യ പകുതിയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പന 22-26 ശതമാനം വര്‍ധിച്ചതായാണ് പി ടി ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒക്ടോബര്‍ 1 മുതല്‍ 15 വരെ പെട്രോള്‍ വില്‍പ്പന 22.7 ശതമാനം വര്‍ധിച്ച് 1.28 ദശലക്ഷം ടണ്ണായി. ഇത് 2020 ഒക്ടോബര്‍ ആദ്യ പകുതിയേക്കാള്‍ 31 ശതമാനവും 2019 ഒക്ടോബര്‍ ആദ്യ പകുതിയേക്കാള്‍ 33.4 ശതമാനവും കൂടുതലാണ്.

English summary
petrol, diesal prices have dropped, the revised rates are as follows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X