കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടി; കൊറോണയില്‍ കുടുങ്ങിയ ജനത്തിന് ഇരട്ടപ്രഹരം

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് ഇന്ധന വില കുത്തനെ വര്‍ധിപ്പിച്ചു. മദ്യത്തിന്റെ വില 70 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. പെട്രോള്‍ ലിറ്ററിന് 1.67 രൂപയും ഡീസലിന് 7.10 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്ധനത്തിനുള്ള വാറ്റ് ആണ് ദില്ലി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പുതിയ വില പ്രകാരം ദില്ലിയില്‍ പെട്രോളിന് 71 രൂപ നല്‍കണം. ഡീസലിന് 69 രൂപയും. ചെന്നൈയില്‍ പെട്രോളിന് മൂന്ന് രൂപയിലധികം വര്‍ധിപ്പിച്ചു. ഇവിടെ പെട്രോളിന് 75.50 രൂപയും ഡീസലിന് 62 രൂപയുമാണ് വില. മിക്ക സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ വാറ്റ് കൂട്ടിയിരിക്കുകയാണ്. ആഗോള തലത്തില്‍ എണ്ണയ്ക്ക് വില കുത്തനെ ഇടിഞ്ഞിരിക്കുകയാണെങ്കിലും സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വരുമാനം കണ്ടെത്തുക എന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വാറ്റ് വര്‍ധിപ്പിച്ചിരിക്കുന്നത്.

p

അസം, ഹരിയാന, നാഗാലന്റ്, കര്‍ണാടക, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വാറ്റ് ചുമത്തിയത് കാരണം ഇന്ധന വില വര്‍ധിച്ചിരിക്കുകയാണ്. ദില്ലിയില്‍ പെട്രോളിന് അടിസ്ഥാന വില 28 രൂപയാണ്. വാറ്റ് 28.28 രൂപ വരും. എക്‌സൈസ് ഡ്യൂട്ടി 23 രൂപയും. കമ്മീഷനുകള്‍ കൂടി ചേരുമ്പോള്‍ വില 70 കടക്കും. പെട്രോളിനും ഡീസലിനും അടിസ്ഥാന വിലയുടെ അത്രതന്നെ വാറ്റും ചുമത്തിയിരിക്കുകയാണ്.

അതേസമയം, മദ്യത്തിന് ഇന്നുമുതല്‍ 70 ശതമാനം അധിക നികുതി ഈടാക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌പെഷ്യല്‍ കൊറോണ ഫീ എന്നാണ് ഈ ടാക്‌സിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ദില്ലി സര്‍ക്കാര്‍ ഇറക്കിയത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 6.30 വരെ മദ്യഷാപ്പുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മുഴുവന്‍ സമയം പോലീസ് കാവലുണ്ടാകും. എംആര്‍പിയുടെ 70 ശതമാനം തുകയാണ് പുതിയ ടാക്‌സ് ആയി ഈടാക്കുന്നത്. അതായത് 100 രൂപയുള്ള മദ്യത്തിന് ഇനി 170 രൂപ കൊടുക്കേണ്ടി വരും. കൂടുതല്‍ നികുതി ചുമത്തി വരുമാനം കണ്ടെത്താനാണ് ദില്ലി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഇന്ധന വില വര്‍ധിപ്പിച്ചത് എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും7 ദിവസത്തിനിടെ കേരളത്തിലേക്ക് 15 സര്‍വീസ്; 15000 പേര്‍, മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കും

പഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തിപഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തി

English summary
Petrol, diesel price hiked in Delhi and some other States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X