കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിവേഗം കുതിച്ച് ഇന്ധനവില, അഞ്ച് മാസത്തിനിടെ കൂടിയത് 10.45 രൂപ; ഏഴ് സംസ്ഥാനങ്ങളിൽ സെഞ്ചുറി കടന്നു

ഏഴ് സംസ്ഥാനങ്ങളിൽ വില നൂറിന് മുകളിലെത്തി

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിനിടയിലും അതിവേഗം കുതിക്കുകയാണ് രാജ്യത്തെ ഇന്ധനവില. ഈ വർഷം തുടക്കം മുതൽ എണ്ണ കമ്പനികൾ അടുത്തടുത്ത ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുകൊണ്ടിരുന്നു. പാചക വാതക വിലയിലും വർധനവ് രേഖപ്പെടുത്തി. രാജ്യത്ത് പമ്പുകളിൽ റെക്കോർഡ് വിലയിലാണ് ഇപ്പോൾ പെട്രോളും ഡീസലും വിൽക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിൽ വില നൂറിന് മുകളിലെത്തി.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

PD 1

ഏറ്റവും ഒടുവിൽ ജമ്മു കശ്മീരിലാണ് ഇന്ധനവലി നൂറിലെത്തിയത്. കേരളത്തിലും വില സെഞ്ചുറിയിലേക്ക് അടുക്കുകയാണ്. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 90 രൂപ കടന്നു. രാജ്യത്തെ ജനങ്ങള്‍ ഈ കൊവിഡ് ദുരിത കാലത്ത് കൂടി കടന്നു പോകുമ്പോഴാണ് ഇന്ധനവില വീണ്ടും വര്‍ദ്ധിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമായി.

PD 2

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഇന്ധനവില കുതിച്ചുയർന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില കൂടിയില്ലെന്ന് മാത്രമല്ല നേരിയ കുറവും രേഖപ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വീണ്ടും ഇന്ധനവില കൂടാൻ തുടങ്ങി. തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ചതിന് പിന്നാലെ മെയ് നാലിനാണ് മെയ് മാസത്തിൽ ആദ്യത്തെ വിലവർധനവ് ഉണ്ടാകുന്നത്. പിന്നീട് 17 തവണ വില കൂടി.

PD 3

ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ഇന്ധന വില വർധിച്ചിരുന്നു. ഫെബ്രുവരി 27ന് ഇന്ധന വില റെക്കോർഡിലെത്തി. 24 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 24, 25 തീയതികളിലും മാർച്ച് 30നും എണ്ണ കമ്പനികൾ വിലയില്‍ നേരിയ കുറവുവരുത്തി. തുടർന്ന് 15 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വില കുറച്ചു. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം മെയ് നാലിനായിരുന്നു വീണ്ടും വില വർധിപ്പിച്ചു തുടങ്ങിയത്.

Recommended Video

cmsvideo
Petrol price crossed hundred Rupees
PD 4


ഈ വർഷം മാത്രം പത്ത് രൂപയിലധികമാണ് രാജ്യത്ത് ഇന്ധനവില ഉയർന്നത്. അതായത് കഴിഞ്ഞ് അഞ്ച് മാസത്തിനിടയിലെ കണക്കാണിത്. ഇത് മാസാവസാനത്തോടെ 88.51 ആയി. ജനുവരിയില്‍ വര്‍ധിച്ചത് 2.88 ശതമാനം. ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് 87.94 രൂപയായിരുന്ന വില ആ മാസം 28 ആയപ്പോള്‍ 93.05 ആയി വര്‍ധിച്ചു. 5.49 ശതമാനമായിരുന്നു ഫെബ്രുവരിയില്‍ മാത്രം ഉണ്ടായത്. ഏറ്റവും ഒടുവിൽ ജൂൺ ഒന്നിൽ എത്തി നിക്കുമ്പോൾ 10.54 രൂപ പെട്രോളിന് കൂടി. ഡീസലിന് 11.89 രൂപയുമായി.

വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

English summary
Petrol Diesel price hit 100 in seven states 10 rs in increased in five months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X