ഇന്ധന വില തുടര്‍ച്ചയായ 14ാം ദിനവും മാറ്റമില്ല, കേരളത്തില്‍ പെട്രോളിന് 92.44, ഡീസലിന് 86.90
ദില്ലി: ഇന്ത്യയില്‍ ഇന്ധന വില തുടര്‍ച്ചയായ പതിനാലാം ദിനവും മാറ്റമില്ലാതെ തുടരുന്നു. പ്രധാന നഗരങ്ങളിലൊന്നും നിരക്ക് മാറിയിട്ടില്ല. മാര്‍ച്ച 30 മുതല്‍ ഇപ്പോഴുള്ള അതേ നിരക്കാണ് തുടരുന്നത്. ദില്ലിയില്‍ പെട്രോലിന് 90 രൂപ 56 പൈസയാണ്. ഡീസലിന് 80.87 പൈസയും. അതേസമയം മുംബൈയിലാണ് ഇന്ധന വില ഉയര്‍ന്ന തോതിലുള്ളത്. ഇവിടെ പെട്രോളിന് 96 രൂപ 98 പൈസയാണ്. കേരളത്തില്‍ പെട്രോളിന് 92.44 രൂപയും, ഡീസലിന് 86.90 രൂപയുമാണ് നല്‍കേണ്ടത്. അന്താരാഷ്ട്ര വിപണിയിലെ വിലയുടെ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഐഒസി, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവര്‍ വിലയില്‍ മാറ്റം വരുത്താറുണ്ട്.

അതേസമയം മുംബൈയിലെ നിരക്ക് പ്രത്യേകമായി പറയേണ്ടതാണ്. ഡീസലിന് 87 രൂപ 96 പൈസയാണ് മുംബൈയില്‍. നഗരങ്ങളില്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഇവിടെ സംസ്ഥാന നികുതി കൂടുതലാണെന്ന് വിലയിരുത്തലുണ്ട്. ചെന്നൈയില്‍ 92.58 പൈസയാണ് പെട്രോള്‍ വില. ഡീസലിന് 85.38 പൈസ. കൊല്‍ക്കത്തയില്‍ 90.77 പെട്രോളിനും ഡീസലിന് 83.75 പൈസ ഡീസലിനും നല്‍കേണ്ടി വരും. പൂനെയില്‍ 96.62 പെട്രോളിനും ഡീസലിന് 86.27 പൈസയുമാണ്. ഹൈദരാബാദിലും ബെംഗളൂരുവിലും 90 രൂപയ്ക്ക് മുകളിലാണ് പെട്രോള്‍ വില. ഗുരുഗ്രാമിലും ഛണ്ഡീഗഡിലും 90 രൂപയില്‍ താഴെയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 59.81 ഡോളറായിട്ടാണ് ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡ് 0.1 ശതമാനമാണ് ഉയര്‍ന്നത്. 63.37 ഡോളറിനാണ് വ്യാപാരം നടന്നത്. യെമനിലെ ഹൂത്തികള്‍ സൗദി എണ്ണശാലകള്‍ക്ക് നേരെ മിസൈലുകള്‍ വര്‍ഷിച്ചത് ക്രൂഡോയില്‍ വിലയെ സ്വാധീനിച്ചിട്ടുണ്ട്. യുഎസ്സിലും ചൈനയിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമായത് എണ്ണ വിപണിയെ പിടിച്ചുനിര്‍ത്തുമെന്നാണ് വ്യക്തമാകുന്നത്. യൂറോപ്പിലെ വേഗം കുറഞ്ഞ വാക്‌സിനേഷനും ചിലപ്പോള്‍ പ്രതിസന്ധിയുണ്ടാക്കാം. ഇറാനില്‍ നിന്ന് കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്താനുള്ള സാധ്യതയുമുണ്ട്.












Click it and Unblock the Notifications