പെട്രോള്‍ വില കുറയ്ക്കാത്തതിന് കാരണം യുപിഎ സര്‍ക്കാറിന്‍റെ നടപടികള്‍: നിര്‍മ്മല സീതാരാമന്‍
ദില്ലി: ഇന്ധന വിയില്‍ മേലുള്ള എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. യുപിഎ സര്‍ക്കാര്‍ ഇറങ്ങിയ എണ്ണ ബോണ്ട് പലിശ ഖജനാവിന് ബാധ്യതയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാറിന്‍റെ ബാധ്യതയായി 5 വര്‍ഷം കൊണ്ട് 62000 കോടി പലിശയായി അടച്ചു. 2026 വരെ 37000 കോടി കൂടി അടയ്ക്കണം. മുന്‍ സര്‍ക്കാരിന്റെ ഓയില്‍ ബോണ്ട് ബാധ്യത ഇല്ലായിരുന്നെങ്കില്‍ ഇന്ധനവിലയില്‍ കേന്ദ്ര സര്‍ക്കാരിന് ഇളവുകള്‍ നല്‍കാനാകുമായിരുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
'മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ ഞാന്‍ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ പെട്രോളിയം വിലവര്‍ധനവില്‍ ആശ്വാസം നല്‍കുമായിരുന്നു' - ഇന്ധന വില ഇത്രയധികം ഉയര്‍ന്നിട്ടും എന്തുകൊണ്ട് ആശ്വാസ നടപടിയായി എക്‌സൈസ് തീരുവ കുറക്കുന്നില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കികൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. യുപിഎ സര്‍ക്കാറിന്‍റെ ജനവഞ്ചനപരായ നടപികള്‍ക്ക് ഞങ്ങളുടെ സര്‍ക്കാരാണ് പണം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

യുപിഎ സര്‍ക്കാറിന്‍റെ കാലത്ത് ഒരു ലക്ഷത്തിലധികം കോടിയുടെ ഓയില്‍ ബോണ്ടുകളാണ് പുറത്തിറക്കിയത്. ഇതിന്‍മേല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 9000 കോടിയോളം രൂപ പലിശയായി മാത്രം പ്രതിവര്‍ഷം അടയ്ക്കുന്നു. സര്‍ക്കാരിന്റെ വരുമാനനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ധനവിലയുമായി ഇത് താരതമ്യപ്പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ബാങ്കുകള്‍ എല്ലാം ലാഭം രേഖപ്പെടുത്തിയിട്ടുണ്ട് പൊതുമേഖല ബാങ്കുകള്‍ 31,000 കോടിയുടെ ലാഭവും 58,000 കോടിയുടെ മൂലധനവും സ്വരൂപിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ, 70,000 കോടിയിലധികം രൂപ പലിശയ്ക്ക് മാത്രമായി ചിലവഴിച്ചതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ജൂൺ മാസത്തിൽ എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഈ കേന്ദ്ര സര്‍ക്കാറിന്‍റെ ആരോപണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട കേന്ദ്ര സര്‍ക്കാര്‍ അതിന് കഴിവില്ലാത്തത് കൊണ്ട് എണ്ണ ബോണ്ട് പേയ്മെന്‍റുകള്‍ക്കുമേല്‍ പഴിചാരുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.












Click it and Unblock the Notifications