Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് മാസത്തിനിടെ പെട്രോള്‍ വില വര്‍ദ്ധിച്ചത് 35 തവണ; 100 രൂപയും കഴിഞ്ഞ് ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍

ദില്ലി: ഈ കൊവിഡ് കാലത്തും സാധാരണക്കാരനെ ദുരിതത്തിലാഴ്ത്തിയാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ഇന്ധനവില എന്തുകൊണ്ടാണ് ഇപ്പോള്‍ തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നതെന്നാണ് ഓരോ സാധാരണക്കാരനായ പൗരനും ചോദിക്കുന്നത്. രാജ്യത്ത് ഇന്ന് മാത്രം പെട്രോളിന് 35 പൈസയും കൂടി. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് നൂറില്‍ കൂടുതല്‍ രൂപ കൊടുക്കേണ്ട അവസ്ഥയാണ്.

Recommended Video

cmsvideo
    Petrol price crosses Rs 100 across Kerala; up by 35 paise

    മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപയായി. ദില്ലി, കൊല്‍ക്കത്ത നഗരങ്ങളില്‍ 100 കടന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ ഈയടുത്ത് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 തവണയാണ് രാജ്യത്ത് പെട്രോള്‍ വില വര്‍ദ്ധിച്ചത്.

    ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

    fuel

    ഇന്നത്തെ വില വര്‍ദ്ധനവ് കൂടി വന്നപ്പോള്‍, ഒരു ലിറ്റര്‍ പെട്രോളിന് ദില്ലിയില്‍ 99.90 രൂപയെത്തി, മുംബൈയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 106 രൂപയില്‍ എത്തി. കൊല്‍ക്കത്തയിലും പെട്രോള്‍ വില 100 തൊട്ടിരിക്കുകയാണ്. ഇന്നത്തെ വില വര്‍ദ്ധനവ് കൂടി വന്നതോടെ ചെന്നൈയില്‍ പെട്രോളിന്റെ വില ലിറ്ററിന് 100.78 രൂപയായി ഉയര്‍ന്നു.

    ഡീസലിന്റെ അവസ്ഥയും സമാനമാണ്, രാജ്യത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 34 തവണയാണ് ഡീസലിന് വില വര്‍ദ്ധിച്ചത്. ഇന്നത്തെ വിലയുടെ അടിസ്ഥാനത്തില്‍ ഒരു ലിറ്റര്‍ ഡീസല്‍ മുംബൈയില്‍ 96.91 രൂപയ്ക്കും ദില്ലിയില്‍ 89.36 രൂപയ്ക്കും വില്‍ക്കുന്നു. ചെന്നൈയില്‍ ഡീസലിന് ലിറ്ററിന് 93.94 രൂപയായി. കൊല്‍ക്കത്തയില്‍ ജൂലൈ 5 ന് ഒരു ലിറ്റര്‍ ഡീസലിന് 92.31 രൂപ വിലവരും. ഈ കൊവിഡ് ദുരിതത്തിനിടെയിലും ഇന്ധന വില വര്‍ദ്ധിക്കുന്നതിന് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

    ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+