കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ജയലളിതയ്ക്ക് പ്രമേഹത്തിനുള്ള മരുന്ന് മാറി നല്‍കിയെന്ന് പാണ്ഡ്യൻ

ജയലളിതയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിഎച്ച് പാണ്ഡ്യൻ

  • By അനാമിക
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ ദുരൂഹതകള്‍ തീരുന്നില്ല. കഴിഞ്ഞ ദിവസം ശശികലയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച തമിഴ്‌നാട് മുന്‍ സ്പീക്കര്‍ പിഎച്ച് പാണ്ഡ്യന്‍ വീണ്ടും ശശികലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് ശശികല ജയലളിതയ്ക്ക് പ്രമേഹത്തിനുള്ള മരുന്ന് മാറി നല്‍കി എന്നാണ് പിഎച്ച് പാണ്ഡ്യന്‍ വെളിപ്പെടുത്തുന്നത്. ശശികല ഒരു അടഞ്ഞ അധ്യായമായി മാറുമെന്നും പിഎച്ച് പാണ്ഡ്യൻ കൂട്ടിച്ചേർത്തു

മരുന്ന് മാറിനൽകിയെന്ന്..

ജയലളിതയുടെ മരണത്തില്‍ പലരും നേരത്തേ തന്നെ ദുരൂഹത സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ജയലളിതയുടെ മരണത്തില്‍ ഒ പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും. ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കി എന്നതടക്കമുള്ള വാര്‍ത്തകള്‍ പുതിയതല്ല. പക്ഷേ പാര്‍ട്ടിക്കകത്ത് നിന്നും തന്നെ അത്തരമൊരു ആരോപണം ആദ്യമായാണ്.

മരണത്തിൽ ദുരൂഹത

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍പേ തന്നെ തോഴി ശശികല സംശയത്തിന്റെ നിഴലിലാണ്. ഇതിന് ആഴം കൂട്ടുന്ന വെളിപ്പെടുത്തലുകളാണ് എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പിഎച്ച് പാണ്ഡ്യന്‍ നടത്തിയത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിഎച്ച് പാണ്ഡ്യന്‍ വ്യക്തമാക്കുന്നത്.

പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം

ജയലളിതയെ സുഖമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുന്‍പ് വസതിയായ പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ ഇന്നലെ എച്ച് പാണ്ഡ്യന്‍ പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ ജയലളിത വളരെയധികം ദുഖിതയായിരുന്നുവെന്നും പാണ്ഡ്യന്‍ വെളിപ്പെടുത്തിയിരുന്നു.

ജയലളിതയെ ആരോ പിടിച്ചു തള്ളി

പോയസ് ഗാര്‍ഡനില്‍ നടന്ന തര്‍ക്കത്തിനിടെ ജയലളിതയെ ആരോ പിടിച്ചു തള്ളിയതായും പിഎച്ച് പാണ്ഡ്യന്‍ വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ചികിത്സാവിവരങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും അടക്കം മറച്ചുവെയ്ക്കപ്പെട്ടുവെന്നും എഐഎഡിഎംകെ നേതാവ് ആരോപിച്ചു.

ചികിത്സാവിവരങ്ങള്‍ അറിയിച്ചില്ല

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ജയലളിതയ്ക്ക് നല്‍കിയിരുന്ന ചികിത്സാവിവരങ്ങള്‍ ആരേയും അറിയിച്ചില്ല. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അപ്പോളോ ആശുപത്രിയിലെ പ്രതാപ് റെഡ്ഡി തങ്ങളോട് പറഞ്ഞത് തന്നോട് ക്ഷമിക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നുമാണ് എന്നും പിഎച്ച് പാണ്ഡ്യന്‍ വ്യക്തമാക്കിയിരുന്നു

ശശികല ഇനി ഒരു അടഞ്ഞ അധ്യായം

ശശികല ഇനി ഒരു അടഞ്ഞ അധ്യായമായി മാറുമെന്നും പിഎച്ച് പാണ്ഡ്യന്‍ പറഞ്ഞു. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ക്കും. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകാനും മുഖ്യമന്ത്രിയാകാനും ശശികലയ്ക്ക് യാതൊരുവിധ അര്‍ഹതയും ഇല്ലെന്നും പാണ്ഡ്യന്‍ കൂട്ടിച്ചേര്‍ത്തു

`ശശികല തന്നെ ചതിച്ചു '

ശശികല തന്നെ ചതിച്ചുവെന്നും അമ്മ വളരെ വേദനയോടെ തന്നോട് പറഞ്ഞിരുന്നുവെന്നും പാണ്ഡ്യന്‍ വെളിപ്പെടുത്തിയിരുന്നു. ജയലളിത മരിച്ചപ്പോള്‍ ശശികലയ്ക്ക് അതില്‍ യാതൊരുവിധത്തിലുള്ള വേദനയുമില്ലായിരുന്നു. ശശികലയുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പിഎച്ച് പാണ്ഡ്യന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു

സത്യപ്രതിജ്ഞയ്ക്ക് എതിരെ

ജയലളിതയുടേയും എംജിആറിന്റെയും ആശിവാര്‍ദമുള്ളത് കൊണ്ടാണ് ശശികലയുടെ സത്യപ്രതിജ്ഞ നടക്കാതെ പോയതെന്നും പാണ്ഡ്യന്‍ പറഞ്ഞിരുന്നു. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് വിഷമം ഉണ്ടായിരുന്നെങ്കില്‍ അവര്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സത്യപ്രതിജ്ഞയ്ക്ക് കോപ്പുകൂട്ടില്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു

ശശികലയെ ലക്ഷ്യം വെച്ച്

ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയെ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ പനീര്‍ശെല്‍വം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ജയലളിതയുടെ മരണം അന്വേഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നും പനീർശെൽവം പറയുന്നു

വഴികൾദുഷ്കരം

ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന ആവശ്യം പിഎച്ച് പാണ്ഡ്യനൊപ്പം പനീർശെൽവവും ഉന്നയിച്ചു കഴിഞ്ഞു. ശശികല ഇടക്കാല ജനറല്‍ സെക്രട്ടറി മാത്രമാണെന്നാണ് പനീര്‍ശെല്ഡവം പറയുന്നത്. പനീർശെൽവത്തിനും പാണ്ഡ്യനുമൊപ്പം ദീപയും ചേരുമ്പോൾ ശശികലയ്ക്കിനി കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പ്

English summary
PH Pandian again raises doubts in sasikala's role in Jayalalitha's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X