Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ കാണാന്‍ പിണറായി വീണ്ടും; ഇത്തവണ കുളച്ചലോ ഗീത ഗോപിനാഥോ വിഷയം?

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇത്തവണത്തെ ദില്ലിയാത്രയില്‍ ഏതു പ്രശ്‌നത്തിനാണു പരിഹാരമാവുകയെന്ന സംശയത്തിലാണ് കേരള ജനത. ഒന്നു കേരളത്തിനു വേണ്ടെന്നു പറയുന്ന കുളച്ചല്‍ പദ്ധതി. രണ്ടാമത്തേത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രൊഫ. ഗീതാഗോപിനാഥിനെ നിയമിച്ച സംഭവം. ദില്ലിയിലെത്തിയ മുഖ്യമന്ത്രി വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്നാണറിയുന്നത്.

കേരളത്തിന്റെ വികസന ആവശ്യങ്ങളും കുളച്ചല്‍ പദ്ധതിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയതും ചര്‍ച്ചയില്‍ വിഷയമാവും. പദ്ധതിയ്ക്ക് കേന്ദ്രം അനുമതിനല്‍കിയതിനുശേഷം സംസ്ഥാനത്തിന്റെ ആശങ്ക ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്കു നേരത്തേ മുഖ്യമന്ത്രി കത്തയച്ചിരുന്നു. വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കാന്‍ കുളച്ചല്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

modipina-29-

വിഴിഞ്ഞത്തിന്റെ ചെലവ് 7500 കോടിയാണെങ്കില്‍ 25,000 കോടി രൂപ മുടക്കിയാണ് കുളച്ചലില്‍ കേന്ദ്രം വേറെ തുറമുഖം നിര്‍മിക്കുന്നത്. കുളച്ചലുകാര്‍ക്കു പോലും വേണ്ടാത്ത തുറമുഖമാണ് അവിടെ നിര്‍മിക്കുന്നതെന്നാണു എം എല്‍ എ എം വിന്‍സെന്റ് നിയമസഭയില്‍ വ്യക്തമാക്കിയത്.

ശനിയാഴ്ച്ച മുതല്‍ നടക്കുന്ന പി ബി യോഗത്തില്‍ ഗീതാഗോപിനാഥിനെ നിയമിച്ച സംഭവം ചര്‍ച്ചചെയ്യുമെന്നാണറിയുന്നത്. . ഇടതു സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നു പോകാത്ത നിലപാടുകളുള്ള ഗീതാഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ വി എസ് അച്യുതാനന്ദനും പ്രഭാത് നായിക്കുമുള്‍പ്പെടെയുള്ളവര്‍ എതിര്‍ത്ത സാഹചര്യത്തിലാണ് ചര്‍ച്ചയെന്നതും ശ്രദ്ധേയമാണ്.

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഗീതാഗോപിനാഥിന്റെ നിയമനം സംബന്ധിച്ച് അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ സാമ്പത്തിക ഉപദേഷ്ടാവിനെ മാറ്റാനുള്ള തീരുമാനം പി ബി യില്‍ നിന്നുണ്ടാവുമോ എന്നാണ്
എല്ലാവരും ഉറ്റുനോക്കുന്നത്.

അതേ സമയം ഗീതാ ഗോപിനാഥിന്റെ നിയമന കാര്യത്തില്‍ പിണറായി തന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയതുമാണ്. കണ്ണൂര്‍ വിമാനത്താവളവും ഫാക്ട് പുനരുദ്ധാരണവുമെല്ലാം കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ചചെയ്യുമെന്നാണറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+