കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം നിഷേധിക്കുന്നവര്‍ക്ക് നുണ പറയാന്‍ മടിയില്ല; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ജയിലില്‍ കിടക്കാന്‍ പ്രയാസമുള്ളത്‌കൊണ്ടാണ് സവര്‍ക്കാര്‍ മാപ്പെഴുതികൊടുത്തതെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. സവര്‍ക്കര്‍ മാപ്പെഴുതിയത് മഹാത്മാഗാന്ധി ആവശ്യപ്പെട്ടത് കൊണ്ടാണെന്ന പ്രസ്ഥാവനക്കെതിരെ രൂക്ഷമായാണ് അദ്ദേഹം വിമര്‍ശിച്ചത്. ചരിത്രം നിഷേധിക്കുന്നവര്‍ക്കും ചരിത്രം സ്വയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നുണകള്‍ പടച്ചുവിടാന്‍ ഒരു മടിയുമില്ല. കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മന്ത്രി പി എം അബൂബക്കര്‍ അനുസ്മരണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.

27

മോദി പിണറായിയെ ഫോണില്‍ വിളിച്ചു; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാമോദി പിണറായിയെ ഫോണില്‍ വിളിച്ചു; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ

വി ഡി സവര്‍ക്കര്‍ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു എന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മഹാത്മാ ഗാന്ധി പറഞ്ഞിട്ടാണ് സവര്‍ക്കര്‍ മാപ്പ് പറഞ്ഞത്. സവര്‍ക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. മോചിപ്പിക്കപ്പെട്ടാല്‍ സമാധാനപരമായി സവര്‍ക്കര്‍ പ്രക്ഷോഭം നടത്തുമെന്നും ഗാന്ധി പറഞ്ഞിരുന്നതായി രാജ്നാഥ് സിംഗ് അവകാശപ്പെടുകയും ചെയ്തു. മഹാത്മാ ഗാന്ധിയും സവര്‍ക്കറും പരസ്പര ബഹുമാനമുള്ളവരായിരുന്നെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതും പറഞ്ഞിരുന്നു. സവര്‍ക്കറെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.സവര്‍ക്കറെ മോശമായി ചിത്രീകരിച്ചവരുടെ അടുത്ത ലക്ഷ്യം, സ്വാമി വിവേകാനന്ദന്‍, സ്വാമി ദയാനന്ദ സ്വരസ്വതി, യോഗി അരവിന്ദ് എന്നിവരായിരുന്നുവെന്നും ഭാഗവത് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.പ്രതിരോധമന്ത്രിയുടെ പ്രസ്ഥാവനക്കെതിരെ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയും രംഗത്ത് വന്നിരുന്നു.

മരണത്തിലും അവര്‍ ഒന്നിച്ച്; കൊക്കയാറില്‍ നിന്ന് കണ്ടെത്തിയത് 9 മൃതദേഹങ്ങള്‍, സംസ്ഥാനത്ത് 23 മരണംമരണത്തിലും അവര്‍ ഒന്നിച്ച്; കൊക്കയാറില്‍ നിന്ന് കണ്ടെത്തിയത് 9 മൃതദേഹങ്ങള്‍, സംസ്ഥാനത്ത് 23 മരണം

ചരിത്രം ആവശ്യാനുസരണം തിരുത്തി എഴുതാനുള്ള മോശം ശ്രമത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ചരിത്രത്തെ ആവശ്യാനുസരണം മാറ്റി എഴുതാനുള്ള ബിജെപിയുടെ ശ്രമം മോശം നീക്കമാണെന്നും ഗാന്ധിജി ആവശ്യപ്പെട്ടാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നടത്തിയതെന്ന് വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. . മാപ്പപേക്ഷയില്‍ പിന്തുണ തേടി സവര്‍ക്കറുടെ സഹോദരന്‍ ഒരിക്കല്‍ ഗാന്ധിയെ വന്ന് കണ്ടിരുന്നതായും. മാപ്പപേക്ഷ നടത്തണം എന്നാണെങ്കില്‍ ആയിക്കോളൂ എന്ന് മാത്രമാണ് ഗാന്ധി അന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്പ്രളയത്തിനിടയിലും വര്‍ഗീയ പ്രചാരണം; പിന്നില്‍ സംഘപരിവാര്‍ അജണ്ട സംശയിച്ച് അബ്ദുറബ്ബ്

ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടരുന്നു എന്നവകാശപ്പെടുന്ന പാര്‍ട്ടികള്‍ പോലും പോലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. . ആദര്‍ശങ്ങളും ആശയങ്ങളും മറന്നു തെരഞ്ഞെടുപ്പു വിജയം മാത്രമായി രാഷ്ട്രീയകക്ഷികളുടെ ലക്ഷ്യമെന്ന് പറഞ്ഞ തുഷാര്‍ ഗാന്ധി പറഞ്ഞു. സവര്‍ക്കറുടെ പുസ്തകങ്ങള്‍ പാഠഭാഗം ആകുന്നതില്‍ തെറ്റില്ല. തെറ്റും ശരിയും തിരിച്ചറിയാന്‍ എല്ലാം പഠിക്കുന്നത് നല്ലതാണ്. പക്ഷേ സവര്‍ക്കറുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ജാഗ്രത വേണമെന്നും അദ്ദേഹം സിലബസ് വിവാദത്തെ കുറിച്ചും പ്രതികരിച്ചിരുന്നു.

ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍

English summary
pinarayi vijayan critisize against rajnath sigh statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X