കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് വരന്മാർ വേണ്ട, ഒന്ന് മതിയെന്ന് തീരുമാനിച്ച് പിങ്കിയും റിങ്കിയും: ഒരു അപൂർവ്വ വിവാഹ കഥ

Google Oneindia Malayalam News

ജനനം മുതല്‍ മാത്രമല്ല, അമ്മയുടെ ഗർഭപാത്രത്തില്‍ തന്നെ ഒരുമിച്ചവരാണ് പിങ്കിയും റിങ്കിയും. ഇരട്ടകളായ ഇരുവരുടേയും പഠനവും ജോലിയുമെല്ലാം ഒരുമിച്ചായിരുന്നു. അങ്ങനെ സഹോദരിമാർക്കിടയില്‍ ഒരിക്കലും വേർപിരിഞ്ഞിരിക്കാനാവാത്ത ആത്മബന്ധം രൂപപ്പെട്ടു. ഒടുവില്‍ അങ്ങനെ ഇരുവർക്കും വിവാഹ ആലോചനകള്‍ വന്ന് തുടങ്ങി.

സാധാരണ രീതിയില്‍ രണ്ടുപേരും വിവാഹം കഴിച്ച് വേവ്വേറെ വീടുകളിലേക്ക് പോവണം. എന്നാല്‍ ഇരുവരും അതിന് തയ്യാറായില്ല. അങ്ങനെയാണ് ഒരാളെ തന്നെ വിവാഹം കഴിച്ചാലോയെന്ന ആലോചനയിലേക്ക് പിങ്കിയും റിങ്കിയും എത്തിയത്.

തങ്ങള്‍ രണ്ടുപേരേയും ഒരുമിച്ച് വിവാഹം കഴിക്കാന്‍

തങ്ങള്‍ രണ്ടുപേരേയും ഒരുമിച്ച് വിവാഹം കഴിക്കാന്‍ തയ്യാറുള്ള പുരുഷനെ കണ്ടെത്തുകയെന്നുള്ളത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെങ്കിലും ഇരുവരും ഒടുവില്‍ തങ്ങളുടെ ആ വരനെ കണ്ടെത്തുകയും കഴിഞ്ഞ ദിവസം വിവാഹം ചെയ്യുകയും ചെയ്തു. രണ്ടുപേരും ചേർന്ന് ഒരേ പൂമാല വരന് ചാർത്തിക്കൊണ്ടായിരുന്നു വിവാഹം. വിവാഹത്തിന്റെ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയുമാണ്.

ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ലോട്ടറി അടിച്ചത് 10 കോടി: ജോലി ഉപേക്ഷിച്ചു, ഒരു വർഷം വീട്ടിലിരുന്നില്ലഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ലോട്ടറി അടിച്ചത് 10 കോടി: ജോലി ഉപേക്ഷിച്ചു, ഒരു വർഷം വീട്ടിലിരുന്നില്ല

മുംബൈയിലെ ഒരു സ്വാകര്യ കമ്പനിയില്‍ ഐടി

മുംബൈയിലെ ഒരു സ്വാകര്യ കമ്പനിയില്‍ ഐടി എഞ്ചിനീയർമാരായി ജോലി ചെയ്ത് വരികയായിരുന്നു റിങ്കിയും പിങ്കിയും. മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലെ മൽഷിറാസ് താലൂക്കിലെ അക്ലൂജിൽ നിന്നുള്ള ഇരുവരുടേയും തീരുമാനത്തെ കുടുംബം വലിയ തോതില്‍ എതിർത്തിരുന്നെങ്കിലും ഒടുവില്‍ എല്ലാവരും സഹോദരിമാരുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരുന്നു.

പ്രതിക്ക് രാമന്‍പിള്ള മുതല്‍ ആരേയും വെക്കാം: അതിജീവിത അങ്ങനെയല്ല, അവർ നിശബ്ദമാണ്: ആശ ഉണ്ണിത്താന്‍പ്രതിക്ക് രാമന്‍പിള്ള മുതല്‍ ആരേയും വെക്കാം: അതിജീവിത അങ്ങനെയല്ല, അവർ നിശബ്ദമാണ്: ആശ ഉണ്ണിത്താന്‍

 അക്ലൂജ് ഗ്രാമത്തിൽ വെച്ച് നടന്ന വിവാഹത്തില്‍

അക്ലൂജ് ഗ്രാമത്തിൽ വെച്ച് നടന്ന വിവാഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തു. അതേസമയം, വിവാഹ വീഡിയോ വൈറലായതോടെ ഇതിന്റെ നിയമസാധുതയെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ ചിലർ രംഗത്ത് എത്തി. എന്നാല്‍ അവർക്കാർക്കും പ്രശ്നമില്ലെങ്കില്‍ നിങ്ങള്‍ക്കെന്താണ് വിഷയമെന്ന മറുപടിയും സജീവമാണ്.

Vastu tips for TV placement: കിടപ്പുമുറിയില്‍ ടിവി വെക്കാമോ? സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം, യഥാർത്ഥ സ്ഥാനം അറിയാം

അതുല്‍ എന്ന യുവാവാണ് ഇരുവരേടുയം വരന്‍

അതുല്‍ എന്ന യുവാവാണ് ഇരുവരേടുയം വരന്‍. ചെറുപ്പം മുതൽ ഒരേ വീട്ടിൽ ഒരുമിച്ച് താമസിച്ചിരുന്നതിനാൽ ഞങ്ങള്‍ക്ക് വേർപിരിഞ്ഞ് താമസിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെയാണ് അതുലിനെ വിവാഹം കഴിക്കാൻ ഞങ്ങള്‍ തീരുമാനിച്ചതെന്ന് സഹോദരിമാർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

മൽഷിറാസ് താലൂക്ക് സ്വദേശിയായാണ് അതുല്‍

മൽഷിറാസ് താലൂക്ക് സ്വദേശിയായാണ് അതുല്‍ ദിവസങ്ങൾക്ക് മുമ്പ് പിതാവ് മരിച്ചതിനെ തുടർന്ന് പെൺകുട്ടികൾ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടയക്ക് അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ രണ്ട് സഹോദരിമാരും അതുലിന്റെ കാറിലായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത്. ഈ സമയത്താണ് അതുലമായി പരിചയപ്പെടുന്നത്.

പരിചയം പിന്നീട് സ്നേഹ ബന്ധമായി മാറുകയായിരുന്നു

പരിചയം പിന്നീട് സ്നേഹ ബന്ധമായി മാറുകയായിരുന്നു. അതുലിനും ഇരുവരോടും ഒരുപോലെ സ്നേഹം. അങ്ങനെയിരിക്കെയാണ് കല്യാണം കഴിച്ചാലോയെന്ന് ആലോചനയുണ്ടാവുന്നത്. സ്വാഭാവികമായും അതുലിന്റെ കുടുംബത്തില്‍ നിന്നും എതിർപ്പുയർന്നു. എന്നാല്‍ ഒടുവില്‍ എല്ലാവരുടേയും ആശീർവാദത്തില്‍ വിവാഹം നടക്കുകയായിരുന്നെന്ന് മറാത്തി ഓൺലൈൻ ദിനപത്രമായ മഹാരാഷ്ട്ര ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

English summary
Pinky and Rinky decide no two grooms, one is enough: a rare wedding story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X