• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗാന്ധി മുസ്ലീം രക്ഷകന്‍ അതുകൊണ്ട് പറഞ്ഞയച്ചു, ഗോഡ്‌സെയെ വീരനായകനാക്കിയ നാടകവുമായി ബനാറസ് സര്‍വകലാശാല

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ ആരെന്ന് നമ്മള്‍ക്കാര്‍ക്കും സംശയില്ലാത്തതാണ്. എന്നാല്‍ അടുത്ത കാലത്തായി ഇക്കാര്യത്തില്‍ പലര്‍ക്കും സംശയമാണ്. ഈ സംശയിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു എന്നതും ആശങ്കപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലൊന്നായ ബനാറസ് ഹിന്ദു സര്‍വകലാശാല ഇപ്പോള്‍ നാഥുറാം ഗോഡ്‌സെയെ വീരനായകനാക്കിയിരിക്കുകയാണ് അതും നാടകത്തിലൂടെ.

സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി സര്‍വകലാശാലയിലെ ആര്‍ട്‌സ് വിഭാഗം സംഘടിപ്പിച്ച ആഘോഷപരിപാടികളിലാണ് നാടകം അവതരിപ്പിച്ചത്. അതേസമയം സംഭവം വന്‍ വിവാദമായിട്ടുണ്ട്. ഭരണപക്ഷമായ ബിജെപി ഇക്കാര്യത്തില്‍ ഇതുവരെ വിശദീകരണം നടത്തിയിട്ടില്ല. എന്നാല്‍ നാടകത്തിനെതിരെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട്. ഗാന്ധിയെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് വിദ്യാര്‍ഥികളുടെ വിമര്‍ശനം

നാഥുറാം ഗോഡ്‌സെ

നാഥുറാം ഗോഡ്‌സെ

ഹിന്ദുമഹാസഭാ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ മഹാത്മാഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചാണ് കൊലപ്പെടുത്തിയത്. ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കി ഗാന്ധിക്കെതിരെ പ്രചാരണനടത്തിയതു ഗോഡ്‌സെയായിരുന്നു. വിഭജനകാലത്തെ വര്‍ഗീയ ലഹളകളില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെട്ടത്തിന് ഉത്തരവാദി ഗാന്ധിയാണെന്നായിരുന്നു പ്രചാരണം. ഇതിന് ഒടുവിലാണ് ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയത്.

ഞാനെന്തിന് ഗാന്ധിയെ കൊന്നു

ഞാനെന്തിന് ഗാന്ധിയെ കൊന്നു

വളരെ വിവാദമായ പേരാണ് നാടകത്തിന് നല്‍കിയിരിക്കുന്നത്. ഞാനെന്തിന് ഗാന്ധിയെ കൊന്നു എന്ന പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്. രാഷ്ട്രപിതാവിനെ അപമാനിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ നാടകത്തിലുണ്ട്. അതോടൊപ്പം ഗോഡ്‌സെ വീരനായകനാണെന്നും പുകഴ്ത്തുന്നു.

ഹിന്ദുവായതില്‍ അഭിമാനിക്കുന്നു

ഹിന്ദുവായതില്‍ അഭിമാനിക്കുന്നു

നാടകത്തിലെ ഒരു സംഭാഷണത്തിനെതിരെ വിദ്യാര്‍ഥികള്‍ തന്നെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഞാന്‍ ഹിന്ദുവായതില്‍ അഭിമാനിക്കുന്നു. അക്രമമെന്ന് കേട്ടാല്‍ ഗാന്ധി അക്രമാസക്തനാകും. അദ്ദേഹം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും നാടകത്തില്‍ പറയുന്നു.

ഗാന്ധിയെ പറഞ്ഞുവിട്ടു

ഗാന്ധിയെ പറഞ്ഞുവിട്ടു

ഹിന്ദുക്കളെ അവഗണിച്ച് മുസ്ലീങ്ങളെ സംരക്ഷിക്കാനുള്ള ഗാന്ധിയുടെ ശ്രമങ്ങളെ വെറുത്തിരുന്നുവെന്ന് ഗോഡ്‌സെ ഈ നാടകത്തില്‍ പറയുന്നു.അതുകൊണ്ട് ഗാന്ധി പറഞ്ഞയക്കാന്‍ തീരുമാനിച്ചു. ഇതാണ് ഗാന്ധി വധത്തിന് കാരണമെന്നും നാടകം പറയുന്നു. ഈ സംഭാഷണങ്ങള്‍ ഗാന്ധി വധത്തെ ന്യായീകരിക്കുന്നതാണെന്നാണ് ആരോപണം.

കൈയ്യടികള്‍

കൈയ്യടികള്‍

ഗോഡ്‌സെയുടെ കഥാപാത്രം പറഞ്ഞ പല സംഭാഷണങ്ങള്‍ സദസ്സില്‍ നിന്ന് വലിയ രീതിയിലുള്ള കൈയ്യടികളാണ് ഉയര്‍ന്നത്. പലരും ഈ നാടകത്തെ പിന്തുണയ്ക്കുന്നതായി ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. അതേസമയം നിരവധി വിദ്യാര്‍ഥികള്‍ നാടകത്തിനെതിരെ രംഗത്തുവന്നു. കൈയ്യടികള്‍ നല്ല സന്ദേശമല്ല സമൂഹത്തിന് നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.

പരാതി നല്‍കി

പരാതി നല്‍കി

നാടകത്തിനെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയിട്ടുണ്ട്. ഗാന്ധിയുടെ പ്രസക്തിയും പാരമ്പര്യവും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

ചരിത്രം മറക്കരുത്

ചരിത്രം മറക്കരുത്

സര്‍വകലാശാലയ്ക്ക് തറക്കല്ലിട്ടത് ഗാന്ധിയുടെ പ്രസംഗത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ പരാതിയില്‍. സര്‍വകലാശാല ഒരിക്കലും ചരിത്രം മറക്കരുത്. 1916ല്‍ സത്യഗ്രഹത്തിന്റെ സാധ്യതകളെ പറ്റി ഗാന്ധി സംസാരിച്ചത്. സര്‍വകലാശാലയുടെ സ്ഥാപകനായ മദന്‍ മോഹന്‍ മാളവ്യയുമായി വളരെ അടുത്ത ആത്മബന്ധമുണ്ടായിരുന്നു ഗാന്ധിക്ക്. ഇങ്ങനെയുള്ള ചരിത്ര നമുക്കുള്ളപ്പോള്‍ എങ്ങനെയാണ് ഇവര്‍ക്ക് ഗാന്ധിയെ അവഹേളിക്കാനാവുകയെന്നും വിദ്യാര്‍ഥികള്‍ ചോദിച്ചു.

ഗോഡ്‌സേയ്ക്ക് അമ്പലം പണിതാല്‍ യൂത്ത് കോണ്‍ഗ്രസ് പൊളിച്ചെറിയും: അമരീന്ദര്‍സിംഗ്

ഹാദിയ കേസിൽ അശോകന് തിരിച്ചടി! ബലാത്സംഗ കേസല്ലെന്ന് സുപ്രീംകോടതി; രാഹുൽ ഈശ്വറിനെതിരായ ആരോപണം നീക്കി

സാം കൊലക്കേസിൽ വിധി.. ഓറഞ്ച് ജ്യൂസിൽ സയനൈഡ് ചേർത്ത് കൊന്നു! സോഫിയയും അരുണും കുറ്റക്കാർ

English summary
play celebrating gandhi assassin godse is staged on bhu campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more