കൊറോണ പോരാട്ടത്തില്‍ രാജ്യത്തെ ഓരോ ജനങ്ങളും സൈനികര്‍; പ്രതിരോധം തുടരും
ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. കൊറോണക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊറോണ പ്രതിരോധ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കൊറോണ കേസുകള്‍ കുറയാന്‍ കാരണം ഇവിടുത്തെ ഓരോ ജനങ്ങളുമാണെന്നും കൊറോണ കാലത്ത് ജനങ്ങള്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ പോരാട്ടത്തില്‍ ഇന്ത്യയിലെ ഓരോ ജനങ്ങളും സൈനികരാണെന്നും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിനെ കുറിച്ചറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്ത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടതാണെന്നും ഇന്ത്യയേക്കാള്‍ മുപ്പത് ശതമാനം കേസുകളാണ് മറ്റ് പല രാജ്യങ്ങളിലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടാനാണ് തീരുമാനം. അടുത്ത പത്തൊമ്പത് ദിവസം കൂടി ലോക്ക്ഡൗണ്‍ നീട്ടാനാണ് തീരുമാനം. ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. കൊറോണക്കെതിരെ രാജ്യത്ത് യുദ്ധം വിജയകരമായി നടക്കുകയാണെന്നും രാജ്യത്തെ രക്ഷിക്കുകയാണ് പ്രധാനദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഒരു കൊറോണ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സമയത്ത വിമാനത്താവളങ്ങളില്‍ പരിശോധന തുടങ്ങിയിരുന്നുവെന്നും 550 കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നാം 21 ദിവസം ലോക്ക്ഡൗണ്‍ ആചരിച്ചു. പഴുതില്ലാത്ത പ്രതിരോധ മാര്‍ഗങ്ങളാണ് രാജ്യം സ്വീകരിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഒരു മാസത്തിനിടെ പ്രധാനമന്ത്രി മൂന്നാമത്തെ തവണയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നേരത്തെ തീരുമാനമായിരുന്നു.
പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര, ദില്ലി, യു.പി, പഞ്ചാബ്, ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനകം തന്നെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 31 വരെ നീട്ടിയിട്ടുണ്ട്.ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ തൊള്ളായിരത്തിലധികം കൊറോണ കേസുകളായിരുന്നു സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 9352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മന്ത്രാലത്തിന്റെ കണക്കുകള്‍ പ്രകാരം 324 പേരാണ് രോഗത്താല്‍ ഇത് വരെ മരണപ്പെട്ടത്.












Click it and Unblock the Notifications