കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലായത്തിനും ലാലുവിനും ഒപ്പം നരേന്ദ്ര മോദി?

Google Oneindia Malayalam News

ലഖ്‌നോ: രാഷ്ട്രീയത്തിലെ ആജന്മ ശത്രുക്കളാണ് നരേന്ദ്ര മോദിയും മുലായം സിംഗ് യാദവും. ലാലു പ്രസാദ് യാദവിനും നരേന്ദ്ര മോദിയോട് മുലായത്തിന് ഉള്ള അത്ര തന്നെ എതിര്‍പ്പുണ്ട്. എന്നിട്ടും നരേന്ദ്ര മോദി മുലായത്തിനെയും ലാലുവിനെയും കാണാനെത്തി. അതും അവരുടെ തട്ടകത്തില്‍ എന്താവും കാരണം.

ഉത്തരം ലളിതം. യാദവ് കുടുംബത്തിലെ ഒരു വിവാഹചടങ്ങുമായി ബന്ധപ്പെട്ടാണ് ക്ഷണിക്കപ്പെട്ട അതിഥിയായി മോദി സൈഫായില്‍ എത്തിയത്. ആര്‍ ജെ ഡി തലവന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രാജലക്ഷ്മിയെ വിവാഹം കഴിക്കുന്നത് സമാജ് വാദി പാര്‍ട്ടി ചീഫ് മുലായം സിംഗ് യാദവിന്റെ ചെറുമകന്‍ തേജ് പ്രസാദാണ്. ഈ വിവാഹത്തിന്റെ ചടങ്ങുകള്‍ക്ക് എത്തിയതായിരുന്നു മോദി.

രാഷ്ട്രീയ വിവാഹം

രാഷ്ട്രീയ വിവാഹം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരുപാട് ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ് ഈ വിവാഹം. മുലായം സിംഗ് യാദവിന്റെയും ലാലു പ്രസാദ് യാദവിന്റെയും പാര്‍ട്ടികള്‍ വിശാല ഐക്യത്തിനുള്ള ചര്‍ച്ചകളിലാണ്.

മോദി എങ്ങനെ എത്തി

മോദി എങ്ങനെ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ ചടങ്ങിന് ക്ഷണിച്ചത് ഏവരിലും അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, മോദിയുടെ കടുത്ത വിമര്‍ശകരാണ് ലാലുവും മുലായവും എന്നത് തന്നെ.

മോദി വന്നു കണ്ടു

രാഷ്ട്രീയത്തിലെ എതിര്‍പ്പൊന്നും വകവെക്കാതെയാണ് മോദി ഇവരുടെ ക്ഷണം സ്വീകരിച്ച് എത്തയത്. 20 മിനുട്ടോളം മോദി ഇവിടെ ചെലവഴിച്ചു.

എന്തിനാണ് ഐക്യം

എന്തിനാണ് ഐക്യം

വര്‍ഗീയ ശക്തികളെ എതിര്‍ക്കാനും മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനുമായി ജനതാദളിനെ ശക്തമാക്കാനുമുള്ള തയ്യാറെടുപ്പിലാണ് ലാലുവും മുലായവും. ബിഹാറിലെ മുന്‍ മുഖ്യമന്ത്രിയായ ലാലുവിനും ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയുടെ ചീഫായ മുലായത്തിനും ഈ കൂട്ടുകെട്ട് ശക്തി പകരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വരന്‍ ചില്ലറക്കാരനല്ല

വരന്‍ ചില്ലറക്കാരനല്ല

ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് 27കാരനായ തേജ് പ്രസാദ്. മുലായത്തിന്റെ സഹോദരനായ അന്തരിച്ച രണ്‍വീര്‍ സിംഗിന്റെയും മൃദുല യാദവിന്റെയും മകനാണ് തേജ് പ്രസാദ്. മുലായം സിംഗ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തേജ് മെയിന്‍പുരിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചത്.

പെണ്‍മക്കളുടെ അച്ഛന്‍

പെണ്‍മക്കളുടെ അച്ഛന്‍

ലാലു പ്രസാദ് യാദവിന്റെ ഇളയ മകളാണ് രാജലക്ഷ്മി. മിസ ഭാരതി, രോഹിണി ആചാര്യ, ചന്ദ, രാഗിണി, ഹേമ, ധനു എന്നിവരാണ് ലാലുവിന്റെ മറ്റ് പെണ്‍മക്കള്‍.

പറ്റിയ തെറ്റ്

പറ്റിയ തെറ്റ്

1990 കളില്‍ നേതൃത്വ പദവിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുലായവും ലാലു പ്രസാദ് യാദവും പിരിഞ്ഞത്. ഇരുവരും പിന്നീട് ഈ തീരുമാനം തെറ്റായിരുന്നു എന്ന് സമ്മതിച്ചിട്ടുണ്ട്.

English summary
Prime Minister Narendra Modi on Saturday attended 'tilak' ceremony of Samajwadi Party supremo Mulayam Singh Yadav's grandnephew Tej Pratap Singh Yadav in later's ancestral Saifai village of Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X