രണ്ട് മുൻ മുഖ്യമന്ത്രിമാരടക്കം കേന്ദ്ര മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായി
43 മന്ത്രിമാരാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്തത്
ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘനയ്ക്ക് ശേഷം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലികൊടുത്തത്. 43 മന്ത്രിമാരാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്തത്.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് നാരായൺ റാണെയാണ്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രികൂടിയായ അദ്ദേഹം പുനഃസംഘടനയിൽ മന്ത്രിസ്ഥാനത്തേക്ക് സാധ്യത കൽപ്പിച്ചിരുന്ന പ്രധാന നേതാക്കളിൽ ഒരാളാണ്. മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുൻപും കേന്ദ്രമന്ത്രിയായി പ്രവർത്തിച്ച് പരിചയമുള്ള ആളാണ് സോനോവാൾ.
കരുത്ത് കൂട്ടി ടീം മോദി, രാഷ്ട്രപതിഭവനിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ- ചിത്രങ്ങൾ
ഡോ. വീരേന്ദ്ര കുമാറും കോൺഗ്രസിൽ നിന്ന് ബിജെപി ക്യാംപിലെത്തിയ പ്രധാന നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുമായാണ് പിന്നീട് സത്യപ്രതിജ്ഞ ചെയ്തത്.രാമചന്ദ്ര പ്രസാദ് സിങ്, അശ്വിനി വൈഷ്ണവ്, പുഷ്പാതി കുമാർ പരസ്, കിരൺ റിജ്ജു, രാജ്കുമാർ സിങ്, മൻസുഖ് മൻഡോവിയ, ഭൂപേന്ദർ യാദവ്, ഹർദീപ് സിങ് പൂരി, പർഷോട്ടം റുപാല, ജി കിഷൻ റെഡ്ഡി, അനുരാഗ് ഠാക്കൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ ഇവരുടെ വകുപ്പുകൾ സംബന്ധിച്ചി സ്ഥിരീകരണം ഇനിയും വരേണ്ടതുണ്ട്.
43 പേരുടെ പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് കാബിനറ്റ് പദവി ലഭിക്കും. നിയുക്ത മന്ത്രിമാർ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാർക്ക് നാളെ രാഷ്ട്രപതി ഭവനിൽ ചായ സത്കാരം ഉണ്ടാകും. പട്ടികയിൽ വലിയ പ്രാധാന്യം ഉത്തർപ്രദേശിനും ബിഹാറിനും മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ലഭിക്കുന്നുണ്ട്. രണ്ടാം മോദി സർക്കാരിൽ ഇത്രയും വലിയ പുനസംഘടന നടക്കാൻ കാരണം ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിയും കൊവിഡ് നേരിടുന്നതിൽ ഏറ്റ തിരിച്ചടിയുമാണെന്നാണ് വിലയിരുത്തൽ.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications