പ്രധാനമന്ത്രി ബംഗാളിലെ തിരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി, കൊവിഡ് ഉന്നത തല യോഗത്തില്‍ പങ്കെടുക്കും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ നാളെ നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികള്‍ റദാക്കി. കൊവിഡ് ഉന്നത തല യോഗം നാളെ നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാനുള്ളത് കൊണ്ട് ബംഗാളിലേക്കില്ലെന്ന് മോദി വ്യക്തമാക്കി. നേരത്തെ ബംഗാളിലെ പ്രചാരണങ്ങള്‍ ബിജെപിയും വെട്ടിച്ചുരുക്കിയിരുന്നു. കൊവിഡ് കേസുകള്‍ കൂടി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉന്നത തല യോഗം മോദി വിളിച്ചിരിക്കുന്നത്. ഇന്ന് മാത്രം മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകലാണ് റെക്കോര്‍ഡ് ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഇന്ത്യയുടെ ആരോഗ്യ മേഖല കേസുകളുടെ വര്‍ധനവില്‍ പ്രതിസന്ധിയിലാണ്. പലയിടത്തും ഐസിയുവിന്റെയും ഓക്‌സിജന്റെയും ക്ഷാമമുണ്ട്. നാളെ നാലോളം റാലികളിലായിരുന്നു മോദി പങ്കെടുക്കേണ്ടിയിരുന്നത്. മുര്‍ഷിദാബാദ്, മാല്‍ഡ, ബിര്‍ബും, കൊല്‍ക്കത്ത സൗത്ത് എന്നിവിടങ്ങളിലായിരുന്നു റാലികള്‍. ബംഗാളില്‍ ചെറിയ റാലികള്‍ മാത്രമാണ് നടത്തുകയെന്ന് നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പറഞ്ഞിരുന്നു. അഞ്ഞൂറ് പേര്‍ മാത്രം പങ്കെടുക്കുന്ന റാലികളായിരിക്കും ഇത്. രണ്ടാം തരംഗത്തില്‍ ഇത്തരം റാലികള്‍ രോഗം പടര്‍ത്തുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കാര്യവും പരിശോധിച്ചിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത കൂട്ടാന്‍ നടപടികള്‍ ഉണ്ടാവും. ക്ഷാമം നേരിടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി ഓഫീസ് നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്കുള്ള ഓക്‌സിജന്‍ തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ദിവസം 3300 മെട്രിക് ടണ്ണിന്റെ വര്‍ധന ഓക്‌സിജന്റെ ഉല്‍പ്പാദനത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ വിതരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
അതേസമയം ഓക്‌സിജന്‍ വിതരണത്തില്‍ ഒരു തരത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. ഇക്കാര്യത്തില്‍ നിര്‍ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു. വേദാന്തയിലെ ഓക്‌സിജന്‍ ഉല്‍പ്പാദനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ വിതരണത്തിനുള്ള വാഹനങ്ങള്‍ക്ക് ഏത് സമയത്തും പ്രവേശനം അനുവദിക്കും. ദില്ലിക്ക് 140 മെട്രിക്ക് ടണ്‍ ഓക്‌സിജനും അനുവദിച്ചിട്ടുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കടുത്ത ഓക്‌സിജന്‍ ക്ഷാമം ദില്ലി നേരിടുന്നുണ്ട്.












Click it and Unblock the Notifications