കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാമല്ലാപുരത്തെ വിശേഷങ്ങള്‍!! ചൈനീസ് പ്രസിഡന്റ് ചെന്നൈയിലേക്ക്; മോദി-ജിന്‍പിങ് കൂടിക്കാഴ്ച

Google Oneindia Malayalam News

ദില്ലി: ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ചെന്നൈയില്‍ നടക്കും. വരുന്ന 11-12 തിയ്യതികളിലാണ് കൂടിക്കാഴ്ച. കഴിഞ്ഞ വര്‍ഷം ചൈനയിലെ വുഹാനില്‍ നടന്ന ഇരുനേതാക്കളുടെയും സംഗമത്തിന്റെ തുടര്‍ച്ചയാണ് ചെന്നൈയിലെ ഒത്തുചേരല്‍.

Pm

ചെന്നൈയില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയുള്ള മാമല്ലാപുരത്തായിരിക്കും ഇന്ത്യ-ചൈന നേതാക്കളുടെ സംഗമം. ഏഴാം നൂറ്റാണ്ടിലെ പൈതൃക നഗരമാണ് മാമല്ലാപുരം. ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ അതിര്‍ത്തി, കശ്മീര്‍, വ്യാപാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

വെള്ളിയാഴ്ച പകല്‍ 11 മണിക്കാണ് ചൈനീസ് പ്രസിഡന്റ് ചെന്നൈയിലെത്തുക. പിന്നീട് അദ്ദേഹം മാമല്ലാപുരത്തേക്ക് പോകും. പല്ലവ രാജവംശത്തിന്റെ കാലത്തെ നിര്‍മിതികളാണ് മാമല്ലാപുരത്തുള്ളത്. ഷോര്‍ ടെംപിളിലെ ഭക്ഷണ ശേഷം മോദിയും ചൈനീസ് പ്രസിഡന്റും സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കും. ശനിയാഴ്ചയാകും പ്രതിനിധി ചര്‍ച്ചകള്‍. അന്ന് വൈകുന്നേരും ചൈനീസ് പ്രസിഡന്റ് യാത്ര തിരിക്കും.

ഉയ്ഗൂര്‍ മുസ്ലിംകളെ ചൈനീസ് പോലീസ് പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; മൊട്ടയടിച്ച്, കണ്ണുകെട്ടി...ഉയ്ഗൂര്‍ മുസ്ലിംകളെ ചൈനീസ് പോലീസ് പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്; മൊട്ടയടിച്ച്, കണ്ണുകെട്ടി...

ചൈനീസ് വിദേശകാര്യ സഹമന്ത്രി ലു ഷാഹുയ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുമായി ചെന്നൈ സംഗമത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞാഴ്ച ചര്‍ച്ച നടത്തിയിരുന്നു. കശ്മീര്‍ വിഷയമാണ് ഇരുനേതാക്കളും പ്രധാനമായും ചര്‍ച്ച ചെയ്യുക എന്നാണ് വിവരം. പാകിസ്താന്റെ നിലപാടിനൊപ്പമായിരുന്നു ചൈന. എന്നാല്‍ ഇന്ത്യയും പാകിസ്താനും കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് നിലപാട് മയപ്പെടുത്തിയാണ് ഏറ്റവും ഒടുവിലെ ചൈനയുടെ പ്രതികരണം.

English summary
PM Modi, China's Xi Jinping to Meet Mamallapuram in Chennai on October 11-12
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X