Get Updates
Get notified of breaking news, exclusive insights, and must-see stories!

ദ്വാരകയില്‍ കടലില്‍ മുങ്ങി പ്രധാനമന്ത്രിയുടെ പ്രാര്‍ത്ഥന; ദൈവീകമായ അനുഭവമെന്ന് മോദി

അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരക ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് ദ്വാരക. കൃഷ്ണന്റെ മരണത്തോടെ ദ്വാരക കടലെടുത്ത് പോയതായി പുരാണങ്ങളില്‍ പറയുന്നു.

അറബിക്കടലില്‍ മുങ്ങിപ്പോയ ഈ നഗരം സ്ഥിതി ചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്താണ് കടലില്‍ മുങ്ങി പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പങ്കുവെച്ചിട്ടുണ്ട്. സ്‌കൂബ ഡൈവിംഗ് ടീമിനൊപ്പം കടലിന് അടിയിലേക്ക പോയ മോദി അവിടെ പ്രാര്‍ത്ഥന നടത്തി.

pm-narendra-modi-dwaraka-visit

ശ്രീകൃഷ്ണന്റെ പ്രതീകമായ മയില്‍പ്പീലിയും കൈയ്യില്‍ പിടിച്ചാണ് മോദി ആഴക്കടലിലെ ദ്വാരകയെ ദര്‍ശിക്കാനെത്തിയത്. സമയത്തിനും കാലത്തിനും അതീതമായ ഭക്തിയാണ് കടലിനടിയില്‍ അനുഭവപ്പെട്ടതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ജലത്തില്‍ മുങ്ങികിടക്കുന്ന ദ്വാരക നഗരത്തില്‍ പ്രാര്‍ത്ഥിക്കുക എന്നത് വളരെ ദിവ്യമായ അനുഭവമായിരുന്നു.

ആത്മീയ മഹത്വത്തിന്റെയും കാലാതീതമായ ഭക്തിയുടെയും ഒരു പുരാതന യുഗവുമായി എനിക്ക് ബന്ധമുണ്ടെന്ന് തോന്നി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നും മോദി എക്‌സില്‍ കുറിച്ചു. കച്ച് ഉള്‍ക്കടലില്‍ നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ദ്വാരകയിലെത്തിയത്.

സുദര്‍ശന്‍ സേതു എന്ന് പേരുനല്‍കിയിരിക്കുന്ന പാലം ഇന്ത്യയിലെ ഏറ്റവും വലിയ കേബിള്‍ പാലമാണ്. പ്രശസ്തമായ ദ്വാരകാധീശ ക്ഷേത്രത്തിലും മോദി ദര്‍ശനം നടത്തി. ക്ഷേത്രത്തിലെ പൂജാരിമാര്‍ ശ്രീകൃഷ്ണന്റെ വിഗ്രഹവും പ്രധാനമന്ത്രി സമ്മാനമായി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+