അധികാരത്തിലിരിക്കേണ്ട കാര്യമില്ല, എന്റെ ലക്ഷ്യം ജനസേവനം മാത്രമെന്ന് മോദി മന്‍കീ ബാത്തില്‍
ദില്ലി: പ്രകൃതി സംരക്ഷണം ജീവിതചര്യയാവണമെന്ന് എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകൃതിയെ നമ്മള്‍ സംരക്ഷിച്ചാല്‍, അത് തിരിച്ച് നമ്മളെയും സംരക്ഷിക്കുമെന്ന് മോദി പറഞ്ഞു. അതേസമയം പ്രകൃതി വിഭവങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നമ്മുടെ ചുറ്റുമുള്ള പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കണം. അതിനെ യഥാര്‍ത്ഥ രൂപത്തിലേക്ക് കൊണ്ടുവരണം. അതാണ് എല്ലാവരുടെയും ആഗ്രഹവും, ലോക താല്‍പര്യവുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജലായൂനില്‍ നൂന്‍ എന്ന നദിയുണ്ടായിരുന്നുവെന്നും, അത് വറ്റിവരണ്ട് പോയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. ഈ വര്‍ഷം അവിടെയുള്ള കര്‍ഷകര്‍ കമ്മിറ്റി ചേര്‍ന്ന് ആ നദിയെ തിരിച്ചുകൊണ്ടുവന്നു. ഇതാണ് എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും ലഭിക്കുന്ന വികസനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം തനിക്ക് അധികാരത്തിലിരിക്കേണ്ട കാര്യമില്ലെന്ന് മോദി പറഞ്ഞു. ജനസേവനമാണ് തന്റെ സുപ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എന്റെ സര്‍ക്കാരിന്റെ പ്രയത്‌നം കൊണ്ട് ഒരുപാട് പേരുടെ ജീവിതം മാറി. അവരില്‍ നിന്ന് തന്നെ ഇത് കേള്‍ക്കുമ്പോള്‍ വലിയ സംതൃപ്തിയാണ് ലഭിക്കുന്നത്. ജനങ്ങളിലേക്ക് കൂടുതല്‍ പദ്ധതികള്‍ എത്തിക്കാനാണ് ഇതിലൂടെ പ്രചോചനം ലഭിക്കുന്നത്. ഇതാണ് ഞാന്‍ ജീവിതത്തില്‍ നിന്ന് അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. അതുകൊണ്ട് എനിക്ക് അധികാരത്തിരിക്കണമെന്ന് ആഗ്രഹമില്ല. ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അത് തുടരുമെന്നും മോദി പറഞ്ഞു.
നമ്മളൊരിക്കലും ഭരണഘടനയുടെ അന്തസത്ത മറക്കാത്തവരാണ്. അതുകൊണ്ട് അമൃത മഹോത്സവ സമയത്ത് നമുക്ക് എല്ലാ കടമകളും ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും മോദി പഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയുടെ വഴിത്തിരിവാണിത്. ഇന്ന് തൊഴില്‍ ലഭിക്കുമെന്ന് ജനങ്ങള്‍ സ്വപ്‌നം കാണുകയല്ല, അവര്‍ തൊഴില്‍ നല്‍കുന്ന തരത്തിലേക്ക് വളര്‍ന്ന് കഴിഞ്ഞു. സ്റ്റാര്‍ട്ടപ്പുകളിലൂടെ ലോകത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇന്ത്യന്‍ യുവാക്കള്‍ക്ക് സാധിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യയില്‍ നിന്നുള്ള എഴുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ബില്യണില്‍ അധികം മൂല്യമുള്ളതാണെന്നും മോദി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ രാജേഷ് പ്രജാപതി, സുഖ് ദേവി എന്നിവര്‍ക്ക് ചികിത്സാ സഹായം ലഭിച്ചെന്നും മോദി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നാണ് ലോകത്തെ തന്നെ വീര യോദ്ധാക്കളായ റാണി ലക്ഷ്മിഭായും ജല്‍ക്കാരിഭായും വരുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വലിയൊരു ചരിത്രമുണ്ട്. ജാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തിയപ്പോള്‍ അവരുടെ അഭിഭാഷകന്‍ ജോണ്‍ ലാങ് ഓസ്‌ട്രേലിയക്കാരനായിരുന്നു. ജോണ്‍ ഇന്ത്യയില്‍ നിന്നുകൊണ്ടാണ് നിയമപോരാട്ടം നടത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം കൊവിഡിനെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിനെതിരായ ജാഗ്രത കൈവെടിയരുതെന്ന് പ്രധാനമന്ത്രി. മുന്‍കരുതല്‍ എടുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications