Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരണ്‍ജിത് സിംഗ് ചന്നിയും കേജ്രിവാളും ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം കളിക്കുന്നു; ആഞ്ഞടിച്ച് പ്രധാനമന്ത്രി

ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വിഭജനവും വിഘടനവാദവുമായ രാഷ്ട്രീയവും കളിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സര്‍വതോന്മുഖമായ വികസനം കൊണ്ടുവരാന്‍ എന്‍ഡിഎ സര്‍ക്കാരിന് അവസരം നല്‍കണമെന്ന് പഞ്ചാബിലെ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ന് അബോഹറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

1

ദിവസങ്ങള്‍ക്ക് മുമ്പ് ചന്നി നടത്തിയ വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ഇത്തരം 'വിഭജന ചിന്തകള്‍' ഉള്ള ആളുകള്‍ക്ക് സംസ്ഥാനം ഭരിക്കാനുള്ള അവകാശം നല്‍കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച റോപ്പറില്‍ റോഡ്‌ഷോയ്ക്കിടെ, യുപി, ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പഞ്ചാബില്‍ പ്രവേശിപ്പിക്കരുതെന്ന് ചന്നി ജനങ്ങളോട് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, ചന്നിയുടെ പരാമര്‍ശം നടത്തിയപ്പോള്‍ കയ്യടിക്കുന്നതും കാണാം.

2

ചന്നിയുടെ പ്രസ്താവന, ഒരു പ്രദേശത്തെ ആളുകളെ അവരുടെ നേട്ടങ്ങള്‍ക്കായി മറ്റൊരു പ്രദേശത്തിനെതിരെ പോരാടാന്‍ ഇത് പ്രേരിപ്പിക്കുന്നെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഈ പരാമര്‍ശം യുപിയിലെയും ബിഹാറിലെയും ജനങ്ങളെ മാത്രമല്ല, യുപിയിലും ബിഹാറിലും ജനിച്ച ഗുരു രവിദാസിനെയും ഗുരു ഗോവിന്ദ് സിംഗിനെയും അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പഞ്ചാബില്‍ അധികാരം പിടിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി വിഘടനവാദ രാഷ്ട്രീയം അവലംബിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവിലെ മുന്‍ അംഗം കുമാര്‍ വിശ്വാസ് നടത്തിയ വെളിപ്പെടുത്തലുകളിലും പ്രധാനമന്ത്രി ആഞ്ഞടിച്ചു.

3

രാജ്യത്തെ വിഭജിച്ചാലും പഞ്ചാബില്‍ അധികാരം പിടിക്കാന്‍ ഏതറ്റം വരെ പോകാനും കെജ്രിവാളിന്റെ യഥാര്‍ത്ഥ ഉദ്ദേശം വിശ്വാസ് വെളിപ്പെടുത്തിയതായി മോദി പറഞ്ഞു. രാജ്യത്തെ വിഭജിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇത്തരം ആളുകളെ കുറിച്ച് അദ്ദേഹം പഞ്ചാബിന് മുന്നറിയിപ്പ് നല്‍കി. വിഘടനവാദികളുമായും ദേശവിരുദ്ധരുമായും അവര്‍ക്ക് കൂട്ടുകൂടാമെന്നും അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാന്റെ അതേ ഭാഷയാണ് അവര്‍ സംസാരിക്കുന്നത്, അതുകൊണ്ടാണ് ആ രാജ്യത്തിനെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കിനെപ്പോലും അവര്‍ ചോദ്യം ചെയ്തതെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

4

ആം ആദ്മി നേതാക്കള്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് പുറത്ത് മദ്യവില്‍പ്പന ശാലകള്‍ തുറന്നവരാണ് പഞ്ചാബില്‍ മയക്കുമരുന്ന് അവസാനിപ്പിക്കുമെന്ന് അവകാശപ്പെടുന്നത്. സംസ്ഥാനത്ത് മാഫിയ സാന്നിധ്യമുള്ളതോടെ ചെറുകിട വ്യാപാരികള്‍ അരക്ഷിതാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ''വ്യവസായങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നു, അതിന്റെ ഫലമായി യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ബി ജെ പിയുടെ ഭരണം വന്നാല്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വ്യവസായവും സുതാര്യതയും കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

5

അതേസമയം, ചന്നിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ബീഹാറില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ( ബി ജെ വൈ എം ) മനീഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാറ്റ്നയിലെ കടംകുവന്‍ പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നിരുന്നാലും, വിഷയം രാഷ്ട്രീയമായി സെന്‍സിറ്റീവ് ആയതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കിടാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+