Get Updates
Get notified of breaking news, exclusive insights, and must-see stories!

2047ഓടെ ഇന്ത്യ വികസിത രാജ്യമാകും; അഴിമതിയും, വര്‍ഗീയതയും നമുക്ക് വേണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജി20 ഉച്ചകോടി ഡല്‍ഹിയില്‍ തുടങ്ങാനിരിക്കെ ചൈനയുടെയും, പാകിസ്താന്റെയും എതിര്‍പ്പുകളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗത്തിന് ആതിഥേയരാവുന്ന രാഷ്ട്രം, നയതന്ത്ര ചര്‍ച്ചകള്‍ ഒരു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്നത് സ്വാഭാവികമാണ്. അത് ആ രാജ്യത്തിന്റെ ആഭ്യന്തര വിഷയം മാത്രമാണെന്നും മോദി പറഞ്ഞു.

നേരത്തെ ജി20 യോഗങ്ങള്‍ കശ്മീരിലും, അരുണാചല്‍പ്രദേശിലും നടത്തുന്നതിനെതിരെ ചൈനയും പാകിസ്താനും എതിര്‍പ്പറിയിച്ചിരുന്നു. മെയ് മാസത്തില്‍ ഇന്ത്യ കശ്മീരില്‍ ജി20 ടൂറിസം യോഗം സംഘടിപ്പിച്ചിരുന്നു. ഇതിനെ ചൈനയും പാകിസ്താനും ശക്തമായി എതിര്‍ത്തിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചും മോദി പിടിഐയുമായുള്ള അഭിമുഖത്തില്‍ സംസാരിച്ചു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച സ്വാഭാവികമാണ്. സ്ഥിരമായ ഒരു ഭരണം കഴിഞ്ഞ 9 വര്‍ഷം കാഴ്ച്ചവെക്കാന്‍ തന്റെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് സമ്പദ് ഘടനയുടെ വളര്‍ച്ച.

narendra-modi

2047 ആവുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമായി മാറിയിട്ടുണ്ടാകും. അഴിമതി, ജാതീയത, വര്‍ഗീയത എന്നിവയ്ക്ക് നമ്മുടെ ദേശീയ ജീവിതത്തില്‍ യാതൊരു സ്ഥാനവും ഇല്ല. വൈകാതെ തന്നെ നമ്മള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി മാറും. ഒരു ദശാബ്ദത്തിനിടെ അഞ്ച് സ്ഥാനങ്ങള്‍ മറികടന്നാണ് ഇന്ന് ഇന്ത്യ ആദ്യ അഞ്ചിലെത്തിയതെന്നും മോദി പറഞ്ഞു.കേന്ദ്ര ബാങ്കുകള്‍ നയങ്ങളുടെ കാര്യങ്ങള്‍ കൃത്യ സമയത്ത് ആശയവിനിമയം നടത്തി നിലപാടെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഓരോ രാജ്യവും പണപ്പെരുപ്പത്തിനും, വിലക്കയറ്റത്തിനുമെതിരെ ഇത്തരം നടപടി സ്വീകരിക്കണം. എങ്കില്‍ മാത്രമേ പരസ്പരം ഇവ ബാധിക്കാതിരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ദീര്‍ഘകാലം ഇന്ത്യ 1 ബില്യണോളം വരുന്ന പട്ടിണിപ്പാവങ്ങളും രാജ്യമായിരുന്നു. ഇന്ന് ആഗ്രഹങ്ങള്‍ മനസ്സിലുള്ള പത്ത് കോടി ജനങ്ങളുടെ നാടാണിത്.ലോകത്തെ വികസിത രാജ്യങ്ങളില്‍ പലതും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വിലക്കയറ്റവും, ജനസംഖ്യയില്‍ കൂടുതല്‍ പ്രായമായവരുമെല്ലാം അടങ്ങിയതിലൂടെ ബുദ്ധിമുട്ടുകയാണെന്നും മോദി പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ച് ഇതൊന്നും പ്രശനമല്ല. ലോകത്തെ തന്നെ വേഗത്തില്‍ വളരുന്ന, യുവാക്കള്‍ ധാരാളമുള്ള സമ്പദ് ഘടനയായി കാണുന്നത് ഇന്ത്യയെയാണ്. ലോക ചരിത്രത്തില്‍ ദീര്‍ഘകാലം ഇന്ത വമ്പന്‍ സമ്പദ് ഘടനയായിരുന്നു. പിന്നീട് കോളനിവത്കരണം അടക്കമുള്ള കാര്യങ്ങള്‍ കൊണ്ട് ലോകത്ത് ഇന്ത്യയുടെ കരുത്ത് കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യ കുതിച്ചുയരുകയാണ്. ആ വേഗത്താല്‍ അഞ്ച് സ്ഥാനങ്ങള്‍ മറികടന്ന് ലോകത്തെ അഞ്ചാമത് വലിയ സമ്പദ് ഘടനയായി മാറിയിരിക്കുകയാണ്. ഇന്ന് ഇന്ത്യയെന്നാല്‍ ബിസിനസ് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ തലമുറയില്‍ ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്ക് വളര്‍ച്ചയുടെ ഭാഗമാകാനുള്ള വലിയ അവസരമാണ് വന്നിരിക്കുന്നതെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+