പട്ടേലിനെ മുൻ സർക്കാരുകൾ അവഗണിച്ചു, കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സർദാർ വല്ലഭായി പട്ടേലിനെ കോൺഗ്രസ് അവഗണിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടേൽ രാജ്യത്തിന് നൽകി സംഭാവനകൾ വിസ്മരിക്കാനാവില്ലെന്നും മോദി പറഞ്ഞു. പട്ടേലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദില്ലിയിൽ നടന്ന കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റൂമിൽ നിന്ന് തേങ്ങലിന്റെ ശബ്ദം, ചെറുമകൻ നോക്കിയപ്പോൾ... 100 വയസുകാരിയ്ക്ക് നേരെ പീഡനം

പലഭാഗങ്ങളിലായ ചിതറി കിടന്ന ഇന്ത്യയെ ഒന്നിപ്പിച്ചത് പട്ടേലായിരുന്നു. എന്നാൽ ഇത് മുൻപ് മാറി വന്ന സർക്കാരുകളും മറുന്നുവെന്ന് കോൺഗ്രസിനെ പേരെടുത്തു പറയാതെ മോദി വിമർശിച്ചു.

നിർഭയയുടെ സഹോദരനെ പൈലറ്റാക്കിയത് രാഹുൽ, കുടുംബത്തിന് വേണ്ടി ചെയ്തത്... വെളിപ്പെടുത്തലുമായി അമ്മ

ഗാന്ധിയെയും നെഹ്റുവിനേയും പോലെ

ഗാന്ധിയെയും നെഹ്റുവിനേയും പോലെ

മഹാത്മഗാന്ധിക്കും ജവഹർലാൽ നെഹ്റുവിനേടൊപ്പം ഉണ്ടായിരുന്ന ആളാണ് പട്ടേലും. എന്നാൽ കോൺഗ്രസും നെഹ്റു കുടുംബവും അതു മറന്നുവെന്നും മോദി കുറ്റപ്പെടുത്തുന്നുണ്ട്.

പട്ടേലിന്റെ സംഭവനയെ ബഹുമാനിക്കണം

പട്ടേലിന്റെ സംഭവനയെ ബഹുമാനിക്കണം

സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിനു വേണ്ടി നൽകിയ സംഭവനകൾ മറയ്ക്കാൻ ചിലjർ ശ്രമിക്കുന്നുണ്ട്. എന്നാൽ വളർന്നു വരുന്ന യുവ തലമുറ അദ്ദേഹത്തിന്റെ സംഭവനകളെ ബഹുമാനിക്കുകയും ആദരിക്കുകയും വേണമെന്നു പ്രധാനമന്ത്രി പറയുന്നുണ്ട്.

ലക്ഷ്യം കോൺഗ്രസ്

ലക്ഷ്യം കോൺഗ്രസ്

സർദാർ വല്ലഭായ് പട്ടേൽ ജന്മദിനത്തിൽ മോദി നടത്തിയ വിമർശനങ്ങൾ ലക്ഷ്യം വെച്ചത് കോൺഗ്രസിനെയാണ്. പേരെടുത്തു പറയാതെയാണ് മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത്.

 സംഭവനകൾ അവഗണിക്കുന്നു

സംഭവനകൾ അവഗണിക്കുന്നു

ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതിയാണ് അദ്ദേഹം. ചരിത്രത്തിൽ പട്ടേലിന്റെ പങ്കാളിത്തം മായ്ച്ച് കളയാനോ അത് ചെറുതാക്കി കാണിക്കാനോ ശ്രമമുണ്ടായി എന്നും മോദി ആരോപിക്കുന്നുണ്ട്. എന്നാൽ പട്ടോലിനെ അവഗണിക്കുന്നതിൽ ഏറ്റവും കൂടുതൽ ഖേദം പ്രകടിപ്പിച്ചത് അന്നത്തെ രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദായിരുന്നു.

രാജ്യത്തെ ഒരു കുടക്കീഴിലാക്കി

രാജ്യത്തെ ഒരു കുടക്കീഴിലാക്കി

സ്വാതന്ത്ര്യാനന്തരം പലഭാഗത്ത് ചിന്നഭിന്നമായി കിടന്ന ഇന്ത്യയെ ഒന്നിപ്പിച്ച് ഒരുസ്ഥലത്ത് കേന്ദ്രീകരിച്ചതിൻ പട്ടേലിന്റെ പങ്ക് വളരെ വലുതാണ്. രാജ്യം നേരിടുന്ന വെല്ലുവിളികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ പട്ടേൽ മുന്നിട്ടിറങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പിറന്നാൾ ആഘോഷം

പിറന്നാൾ ആഘോഷം

സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി ദില്ലിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനായുള്ള കൂട്ടയോട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ദില്ലിയിലെ സർദാർ പട്ടേൽ ചൗക്കിലെ പ്രതിമയിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. ചടങ്ങിൽ കായിക താരങ്ങളായ ദീപ കാർമകർ, ക്രിക്കറ്റ് താരം സുരേഷ് റെയ്ന, ഹോക്കി താരം സർദാർ സിങ്, വെയ്റ്റ് ലിഫ്റ്റർ കർണം മല്ലേശ്വരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

English summary
Prime Minister Narendra Modi on Tuesday took a swipe at the Congress, without naming the party, by saying that previous governments had ignored Sardar Vallabhbhai Patel's legacy of nation-building.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്