Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈഡനുമായി ഫോണില്‍ സംസാരിച്ച് മോദി, കൊവിഡ് സാഹചര്യം വിലയിരുത്തി, സഹായഹസ്തം നീട്ടി യുഎസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചു. ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. അമേരിക്ക എല്ലാ സഹായവും ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎസ് ഇന്ത്യക്ക് വാക്‌സിന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുമെന്നും അറിയിച്ചിരുന്നു. അതേസമയം ബൈഡനുമായി നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ച് മോദി ട്വീറ്റ് ചെയ്തു. അമേരിക്ക നല്‍കുന്ന പിന്തുണയ്ക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു.

1

വാകസിന്‍ നിര്‍മാണത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കളും വിതരണവും ഒപ്പം മരുന്നുകളുടെ വിതരണം സുഗമമാക്കുന്നതും ചര്‍ച്ചയായി. കൊവിഷീല്‍ഡ് നിര്‍മാണത്തിനാണ് അമേരിക്ക അസംസ്‌കൃത വസ്തുക്കള്‍ കൈമാറുക. വെന്റിലേറ്റര്‍, പിപിഇ കിറ്റുകള്‍, പരിശോധനാ കിറ്റുകള്‍ എന്നിവയും ഉടന്‍ ലഭ്യമാക്കും. അഞ്ച് ടണ്‍ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററും യുഎസ് ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള കൊവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ ചൊവ്വാഴ്ച്ച ഇന്ത്യയിലെത്തും.

മെയ് ഒന്ന് മുതല്‍ വാക്‌സിനേഷന്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. പതിനെട്ടിനും 45നും ഇടയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ അന്ന് ആരംഭിക്കും. അമേരിക്കയുടെ സഹായം വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ഇന്ത്യയെ സഹായിക്കും. നേരത്തെ അമേരിക്കയുടെ ആവശ്യം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കൂ എന്ന് യുഎസ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വ്യാപക വിമര്‍ശനം അവര്‍ക്കെതിരെയുണ്ടായിരുന്നു. ഇതോടെയാണ് യുഎസ് നിലപാട് തിരുത്തിയത്. ഇന്ത്യയില്‍ ഓക്‌സിജന്‍ അടക്കം വലിയ ക്ഷാമം നേരിടുന്നത് കൊണ്ട് ആ രീതിയിലും യുഎസ് സഹായിക്കും.

Recommended Video

cmsvideo
    Actor Siddharth Says Country will be vaccinated when country select any other party other than BJP

    പടനയിച്ച് മോർഗൻ, തലകുനിച്ച രാഹുൽ, കെകെആറിന്റെ തിരിച്ചു വരവ്, ചിത്രങ്ങൾ കാണാം

    അതേസമയം തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയുടെ ആഗ്രഹത്തെ കുറിച്ചും മോദി ബൈഡനുമായി സംസാരിച്ചു. ലോക വ്യാപാര സംഘടനയില്‍ ഇതുസംബന്ധിച്ച് ഇളവ് ലഭിച്ചാല്‍ പേറ്റന്റുകള്‍ ഇല്ലാതെ വാക്‌സിന്‍ നിര്‍മിക്കാന്‍ സാധിക്കൂ. കഴിഞ്ഞ വര്‍ഷം മുതല്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്. ഇതില്‍ ഇളവ് ലഭിച്ചാല്‍ ഇന്ത്യക്ക് കൊവിഡ് വാക്‌സിന്‍ സ്വന്തമായി വികസിപ്പിച്ചെടുക്കാം. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് കേസുകളും മരണങ്ങളും വലിയ പ്രതിസന്ധിയാണെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞു. ഹൃദയഭേദകമാണ് ഇന്ത്യയിലെ സാഹചര്യമെന്ന് ലോകാരോഗ്യ സംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അദാനോം ഗെബ്രിയെസൂസ് പറഞ്ഞു.

    തിരമാലകളെ തഴുകി ഷമ്മയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+