കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴുപത്തിയൊന്നിന്റെ നിറവില്‍ പ്രധാനമന്ത്രി; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി, മൂന്നാഴ്ച നീളുന്ന ആഘോഷങ്ങള്‍

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ രാജ്യത്ത് സംഘടിപ്പിക്കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കുന്ന ആളുകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ നമോ ആപ്പ് വഴി പ്രചരിപ്പിക്കും. അതേസമയം, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിര്‍മ്മലാ സീതാരാമന്‍ എന്നിവര്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകളും ആശംസകളും നേരുന്നു. അദ്ദേഹത്തിന് മികച്ച ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു, രാഷ്ട്രത്തെ സേവിക്കുന്നത് തുടരട്ടെ എന്നും ആശംസിക്കുന്നെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു. സമയത്തിനുമുമ്പ് ചിന്തിക്കാനും കഠിനാധ്വാനത്തിലൂടെ അത് തെളിയിക്കാനുമുള്ള ആശയം അദ്ദേഹം രാജ്യത്തിന് നല്‍കുക മാത്രമല്ല, അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്‌തെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസകള്‍ നേര്‍ന്ന് പറഞ്ഞു.

modi

നരേന്ദ്ര മോദി ഇതുവരെ തന്റെ ഭരണകാലത്ത് വികസനത്തിലും നല്ല ഭരണത്തിലും നിരവധി പുതിയ അധ്യായങ്ങള്‍ എഴുതിയിട്ടുണ്ട്, ഇന്ത്യയെ ശക്തവും സമ്പന്നവും അഭിമാനകരവുമായ രാജ്യമാക്കി മാറ്റുക എന്ന തന്റെ ആഗ്രഹം അദ്ദേഹം നിറവേറ്റട്ടെ എന്ന് ആശംസിക്കുന്നെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസകള്‍ നേരുന്നെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മാഭാരതിയോടുള്ള സമര്‍പ്പണം അദ്ദേഹത്തിന്റെ ഓരോ ചുവടുവെപ്പിനും വഴികാട്ടിയായി. ഇത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇങ്ങനെയുള്ള നേതൃത്വം ലഭിക്കുന്നത് വളരെ ആശ്വാസകരമാണ്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്ന് നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിന് മുന്നോടിയായി, രാജ്യവ്യാപകമായി നടക്കുന്ന കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് ത്വരിതപ്പെടുത്തുന്നതിന് സംഘടിതമായ ശ്രമങ്ങള്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന സമ്മാനം നല്‍കി. ഇത് പ്രധാനമന്ത്രിയുടെ ജന്മദിന സമ്മാനമായിരിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഈ മാസം 17 മുതല്‍ ഒക്ടോബര്‍ 7 വരെ രാജ്യമാകെ നടത്തുന്ന ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കമെന്ന് ബിജെപി കേരള ഘടകം അറിയിച്ചിരുന്നു. കൊവിഡ് പ്രതിരോധ , സേവന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തനം, കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതി ഗുണഭോക്താക്കളെ ആദരിക്കല്‍, അവരെ പങ്കെടുപ്പിച്ച് വിവിധ പരിപാടികള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ നടത്തുമെന്നാണ് ബിജെപി അറിയിച്ചത്.

കേരളത്തില്‍ നിന്ന് പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശവുമായി 25 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കും. കേന്ദ്ര പദ്ധതി ഗുണഭോക്താക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഇതില്‍ പങ്കാളികളാക്കും. 71 കേന്ദ്രങ്ങളില്‍ നദീസംരക്ഷണ പരിപാടികള്‍ നടത്തും. പുഴകളിലും തോടുകളിലും മാലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കം ചെയ്യും. പിന്നാക്ക വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കും. കേന്ദ്ര പദ്ധതികളെ കുറിച്ച് ജനങ്ങള്‍ക്ക് അറിയുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

സ്റ്റൈലിഷ്... അമല ഇതെന്തൊരു ലുക്കാണ്, വൈറലായി നടിയുടെ പുതിയ ചിത്രങ്ങൾ

ഇന്ന് സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും പ്രധാനമന്ത്രിയുടെ ആയുസിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥനകളും പൂജകളും നടത്തും. ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളുണ്ടാകും. ഓരോസമുദായത്തിന്റെയും ആചാരങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രാര്‍ത്ഥനകളാകും നടത്തുക. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കിയ മോദി നയത്തെ അനുമോദിച്ച് വാക്‌സിന്‍ കേന്ദ്രങ്ങളിലും സൗജന്യ റേഷന്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് പൊതുവിതരണ കേന്ദ്രങ്ങള്‍ക്ക് മുന്നിലും പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു.

Recommended Video

cmsvideo
Priyadarshan praises Narendra modi's simplicity | Oneindia Malayalam

English summary
PM Modi turns 71: President Ramnath Kovind and Union Ministers Extend birthday Wishes To PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X