റാണി വേലു നാച്ചിയാരെ അനുസ്മരിച്ച് പ്രധാനമന്ത്രി; മന്‍കീബാത്തില്‍ പുതുവത്സരാശംസ നേര്‍ന്നു
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാന മന്‍കീ ബാത്തില്‍ ജനങ്ങള്‍ക്ക് പുതുവത്സരാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വര്‍ഷം രാജ്യം ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയെന്നും, പുതുവര്‍ഷത്തിലും ഈ ഊര്‍ജം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായികക്കുമെന്നും മോദി വ്യക്തമാക്കി. കായിക മത്സരങ്ങളിലും, ഓസ്‌കറിലും, ഇന്ത്യ വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കി.
വരാനിരിക്കുന്ന പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം തമിഴ് നാട്ടിലെ ധീര വനിത റാണി വേലു നാച്ചിയാരെ മോദി അനുസ്മരിക്കുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ വനിതകളെ അണിനിരത്തി അവര്‍ യുദ്ധം ചെയ്തുവെന്നും മോദി പറഞ്ഞു.

നമ്മുടെ രാജ്യത്തെ ഇതിഹാസ വ്യക്തിത്വങ്ങളിലൊരാളാണ് റാണി വേലു നാച്ചിയാര്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള എന്റെ സഹോദരി സഹോദരന്‍മാര്‍ അവരെ ഇപ്പോഴും വീരമങ്കൈ എന്ന പേരിലാണ് അനുസ്മരിക്കുന്നതെന്നും മോദി വ്യക്തമാക്കി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തില്‍ രാജ്യം മുഴുവന്‍ ആഘോഷത്തിലാണ്.
അവരുടെ ആവേശം സര്‍ഗാത്മകമായി പ്രകടിപ്പിക്കുന്നുണ്ട്. ഇവയെല്ലാം നിങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യണം. ശ്രീ രാം ഭജന്‍ എന്ന ഹാഷ്ടാഗില്‍ ഇത് ഷെയര്‍ ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതം, സ്വയം പര്യാപ്തത എന്നിവ നമ്മള്‍ ഈ വര്‍ഷം ഏറ്റെടുത്തതാണ്. പുതുവര്‍ഷത്തിലും അത് തുടരണമെന്നും മോദി നിര്‍ദേശിച്ചു.
വികസിത ഭാരത്തിന്റെ ഗുണം യുവാക്കള്‍ക്കാണ് കൂടുതല്‍ ലഭിക്കുക. ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചും മോദി പരാമര്‍ശിച്ചു.
അക്ഷയ് കുമാര്‍, വിശ്വനാഥന്‍ ആനന്ദ്, ജഗ്ഗി വാസുദേവ് തുടങ്ങിയവര്‍ മന്‍കീ ബാത്തില്‍ ഫിറ്റ്‌നസ് സ ന്ദേശം നല്‍കി. മില്ലറ്റ് അടിസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പുകളെയും മോദി പരിചയപ്പെടുത്തി. 2023ലെ അവസാന മന്‍കീ ബാത്താമിത്. 108ാം എഡിഷന്‍ കൂടിയാണെന്ന പ്രത്യേകതയും ഇതിനുണ്ട്.












Click it and Unblock the Notifications