Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയും യോഗിയും സന്യാസിവര്യര്‍.. ലോകം മുഴുവന്‍ മോദിക്ക് ആരാധകര്‍'; കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സന്യാസിവര്യരെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി. രാജ്യത്തിന്റെ അന്തരീക്ഷം തന്നെ മാറ്റിമറിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. മറ്റ് പ്രധാനമന്ത്രിമാര്‍ക്ക് ചെയ്യാന്‍ കഴിയാത്തതാണ് മോദി പാര്‍ലമെന്റില്‍ ചെയ്തത് എന്നും അവര്‍ പറഞ്ഞു.

മറ്റൊരാള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കുന്ന വ്യക്തി സന്യാസി ആണ്. അങ്ങനെ നോക്കുമ്പോള്‍ നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും സന്യാസിമാരാണ്, എന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, സഹമന്ത്രി കൂടിയായ സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനും ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും പ്രധാനമന്ത്രിയെ അവര്‍ അഭിനന്ദിച്ചു.

NARENDRA MODI

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള പാത പാര്‍ലമെന്റിലൂടെ തുറന്നിട്ടിരിക്കുന്നുവെന്നും ഇന്ന് ലോകം മുഴുവന്‍ മോദിയുടെ ആരാധകരാണെന്നും സാധ്വി നിരഞ്ജന്‍ ജ്യോതി പറഞ്ഞു. യോഗി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് എതിരെ ബുള്‍ഡോസര്‍ നീക്കുികയാണ്. എന്നാല്‍ മുന്‍ സര്‍ക്കാരുകളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ എം പിമാരോടും എം എല്‍ എമാരോടും അടുപ്പമുള്ളവരായിരുന്നു എന്നും സാധ്വി നിരഞ്ജന്‍ ജ്യോതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഞായറാ്ചയാണ് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. തമിഴ്നാട്ടില്‍നിന്നുള്ള ശൈവ സന്ന്യാസിമാരെയും മറ്റ് ഹിന്ദു സന്ന്യാസിമാരെയും അണിനിരത്തി ഹൈന്ദവാചാരങ്ങളോടെ ആണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. പൂജയും മന്ത്രങ്ങളും യാഗവുമൊക്കെയായി ഉദ്ഘാടന ചടങ്ങിനെ മോദി സര്‍ക്കാര്‍ പൂര്‍ണമായും മതവല്‍ക്കരിച്ചു എന്നാണ് പ്രതിപക്ഷം വിമര്‍ശിച്ചത്.

പൂര്‍ണകുംഭം നല്‍കിയാണ് പൂജാരിമാര്‍ മോദിയെ സ്വീകരിച്ചത്. ചെങ്കോല്‍ സ്വീകരിക്കുന്നതിന് മുന്‍പ് സാഷ്ടാംഗം പ്രണമിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇതിനോടെല്ലാം രൂക്ഷമായ ഭാഷയില്‍ ആണ് പ്രതികരിച്ചത്. മതേതര രാജ്യമായ ഇന്ത്യയില്‍ പാര്‍ലമെന്റ് മന്ദിരം എല്ലാ മതക്കാരേയും പ്രതിനിധീകരിക്കുന്നതാകണം എന്നും ചടങ്ങ് ഹൈന്ദവവല്‍ക്കരിച്ച് ഭരണഘടനയോടുള്ള വെല്ലുവിളിയാണ് എന്നുമാണ് പ്രതിപക്ഷം പറഞ്ഞത്.

രാജ്യത്തെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 970 കോടി രൂപയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചെലവ്. 2020 ഡിസംബറിലായിരുന്നു പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിര്‍വഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+