അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയണം; പുതിയ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ രഹസ്യ നിര്‍ദ്ദേശം ഇങ്ങനെ
ദില്ലി: അപ്രതീക്ഷിതകമായ ചില മാറ്റങ്ങളോടെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടന നടന്നത്. ആരോഗ്യ മന്ത്രാലയം ഉള്‍പ്പടെയുള്ള പ്രധാന വകുപ്പുകളിലെ മന്ത്രിമാരെ രാജിവയ്പ്പിച്ച് വിപ്ലവകരമായ മാറ്റത്തിനാണ് മോദി തുടക്കമിട്ടത്. എന്നാല്‍ കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ പിഴവ് കാരണം നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കലാണ് ഈ മാറ്റത്തിലൂടെ നടപ്പിലാക്കുന്നതെന്നും സൂചനയുണ്ട്. എന്നാല്‍ ഇപ്പോഴിതാ പുതുതായി ചുമതലയേറ്റ എല്ലാ മന്ത്രിമാര്‍ക്കും പ്രധാന മന്ത്രി പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അശ്രദ്ധയ്ക്കോ അലംഭാവത്തിനോ ഇടമില്ലത്ത സമയമാണിതെന്നും ഒരൊറ്റ തെറ്റ് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുകയും പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി എല്ലാ മന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയിലാണ് മോദി ഈ നിര്‍ദ്ദേശം മന്ത്രിമാര്‍ക്ക് നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്‌സിനേഷന്‍ ഡ്രൈവും ഉയര്‍ന്ന പരിശോധനയും നടത്തി പകര്‍ച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടം പൂര്‍ണ്ണ ഊര്‍ജ്ജസ്വലതയോടെയാണ് നടക്കുന്നത്, ഈ സമയത്തെ ഏതെങ്കിലും തരത്തിലുള്ള അലംഭാവത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മോദി മന്ത്രിമാരോട് സൂചിപ്പിച്ചു.

കൊവിഡ് കേസുകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവാണ്, ഈ സമയത്ത് ആളുകള്‍ പുറത്തുപോകാന്‍ ആഗ്രഹിച്ചേക്കാം. എന്നിരുന്നാലും, കൊവിഡിന്റ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് എല്ലാവരും ഓര്‍ക്കണം. മറ്റു പല രാജ്യങ്ങളും അണുബാധകള്‍ വര്‍ദ്ധിക്കുന്നതായി കാണുന്നു. വൈറസുകള്‍ക്ക് പരിവര്‍ത്തനം സംഭവിക്കുന്നു മോദി പറഞ്ഞു.

ലക്ഷ്യം ഭയം വളര്‍ത്തുകയല്ല, മറിച്ച് സാധ്യമായ എല്ലാ മുന്‍കരുതലുകളും തുടരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുക എന്നതാണ്, അതിലൂടെ വരും കാലങ്ങളില്‍ ഈ മഹാമാരിയെ മറികടക്കാന്‍ രാജ്യത്തിന് കഴിയും. കൃത്യസമയത്ത് ഓഫീസിലെത്താനും എല്ലാവരുടെയും ഊര്‍ജം മുഴുവന്‍ അവരുടെ മന്ത്രിപദവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു, ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു.

കൂടാതെ പുതിയ മന്ത്രിമാര്‍, അവരുടെ മുന്‍ഗാമികളെ നേരിട്ട് കണ്ട് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയണമെന്ന് നിര്‍ദ്ദേശിച്ചെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി മന്ത്രിസഭയില്‍ എത്തിയവര്‍ക്ക് അഴരില്‍ നിന്ന് കുറേ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
Recommended Video
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...












Click it and Unblock the Notifications