മന്ത്രിമാരുടെ യാത്രാ വിവരങ്ങള്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു; മോദിയുടെ ലക്ഷ്യമെന്ത്?

  • Written By:
Subscribe to Oneindia Malayalam
Narendra

ദില്ലി: കഴിഞ്ഞ മൂന്നുമാസത്തിനിടെ നടത്തിയ യാത്രകള്‍ സംബന്ധിച്ച വിവരം കൈമാറാന്‍ കേന്ദ്രമന്ത്രിസഭാംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തെയും സര്‍ക്കാരിന്റെ മറ്റു നടപടികളെയും മന്ത്രിമാര്‍ എത്രത്തോളം ഏറ്റെടുത്തുവെന്ന് പരിശോധിക്കുന്നതിനാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി രേഖകള്‍ കൈമാറണമെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ടത്.

രേഖകള്‍ തിങ്കളാഴ്ചയാണ് കൈമാറേണ്ടത്. വിഷയം ഏകീകരിക്കാന്‍ ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വദേശത്തും വിദേശത്തും നടത്തിയ യാത്രകള്‍ സംബന്ധിച്ച വിവരങ്ങളാണ് നല്‍കേണ്ടത്. യാത്ര നടത്താത്തവര്‍ എത്രദിവസം ഓഫിസിലെത്തി എന്ന കാര്യവും അറിയിക്കണം.

സ്വന്തം മണ്ഡലങ്ങള്‍ക്ക് പുറമെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ എവിടെയൊക്കെ യാത്ര ചെയ്തു. സര്‍ക്കാരിന് അതുകൊണ്ട് ഉണ്ടായ നേട്ടം എന്നിവ പരിശോധിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. ഓഫിസ് ജോലിയും മറ്റു പ്രവര്‍ത്തനങ്ങളും എത്രത്തോളം ചെയ്തുവെന്നറിയലും പ്രധാനമന്ത്രിയുടെ ലക്ഷ്യമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

English summary
Prime Minister Narendra Modi has asked his ministerial colleagues to give details of tours, if any, undertaken by them during the last three months, an exercise aimed at ascertaining whether they promoted demonetisation and other initiatives, sources said. The Prime Minister is learnt to have given the directive at a recent Cabinet meeting, the sources said.
Please Wait while comments are loading...