കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയാലും വാക്‌സിനേഷന്‍ മുടങ്ങരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. രാജ്യത്ത് 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിന് മുകളില്‍ കൊവിഡ് രോഗികള്‍ ഉളളതായി യോഗത്തില്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുളള ജില്ലകളെ കുറിച്ചും വിലയിരുത്തലുണ്ടായി.

covid

കൊവിഡ് അവലോകന യോഗത്തിന് ശേഷം കേസുകള്‍ ഏറ്റവും കൂടുതലുളള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. ആന്ധ്ര പ്രദേശ്. തെലങ്കാന, ഒഡിഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും പുതുച്ചേരി, ജമ്മു ആന്‍ഡ് കശ്മീര്‍ എന്നിവിടങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായുമായാണ് പ്രധാനമന്ത്രി ഫോണില്‍ കൊവിഡ് സാഹചര്യം വിലയിരുത്തിയത്.

അനാവശ്യമായി പുറത്ത് ഇറങ്ങിയാൽ കേസ്, അന്തര്‍ജില്ലാ യാത്രകള്‍ വേണ്ട, ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍അനാവശ്യമായി പുറത്ത് ഇറങ്ങിയാൽ കേസ്, അന്തര്‍ജില്ലാ യാത്രകള്‍ വേണ്ട, ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍

രാജ്യത്തെ 70 ശതമാനം കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 10 സംസ്ഥാനങ്ങളിലൊന്നാണ് ആന്ധ്ര പ്രദേശ്. അതേസമയം ഝാര്‍ഖണ്ഡ് രാജ്യത്തെ 75 ശതമാനം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിലെ 20,000ത്തിന് മുകളില്‍ പുതിയ കൊവിഡ് കേസുകള്‍ ആണ് ആന്ധ്രപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ കേരളവും കര്‍ണാടകവും കൊവിഡ് പ്രതിദിന കേസുകളുടെ കാര്യത്തില്‍ മുന്നിലാണ്.

Recommended Video

cmsvideo
KGMOA demand two-week lockdown in kerala | Oneindia Malayalam

English summary
PM Narendra Modi reviewed Covid situation in India and talks to 4 CMs, 2 LGs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X