• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി സർക്കാരിനെ വിലയിരുത്താൻ ജനങ്ങൾക്ക് അവസരം; ഒരു പിടി ചോദ്യങ്ങളുമായി നമോ ആപ്പ് സർവ്വേ

  • By Desk

ദില്ലി: 2014ൽ മോദി തരംഗമാണ് രാജ്യം കണ്ടത്. അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ജനവിധി തേടുമ്പോൾ സാഹചര്യങ്ങൾ മാറി മറിയുകയാണ്. അമിതാത്മവിശ്വാസം ഇല്ലെന്നാണ് മുതിർന്ന നേതാക്കൾ തന്നെ സമ്മതിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടി ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. ബിജെപി വിരുദ്ധ ചേരികളെ ഒരുകുടക്കീഴിൽ നിർത്താനുള്ള കോൺഗ്രസ് നീക്കവും ബിജെപി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തതോടെ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ജനവികാരം മനസിലാക്കുകയാണ് ആദ്യ ലക്ഷ്യം. ബൂത്ത് തലത്തിലുള്ള പ്രവർത്തകരെ വരെ പാർട്ടിയുടെ നിർണായക തീരുമാനത്തിൽ പങ്കാളിയാക്കും ഇതിനായി നമോ ആപ്പിലൂടെ പ്രത്യേക സർവ്വേ ആരംഭിച്ചു കഴിഞ്ഞു. വിശദാംശങ്ങൾ ഇങ്ങനെ:

വിവരങ്ങൾ ശേഖരിക്കാൻ

വിവരങ്ങൾ ശേഖരിക്കാൻ

ബിജെപി സർക്കാരിന്റെ ഭരണത്തെ ജനങ്ങൾ എങ്ങനെ വിലയിരുത്തുന്നുവെന്ന് അറിയുകയാണ് പ്രധാന ലക്ഷ്യം. ഇതിനായുള്ള ചോദ്യങ്ങൾ സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിനെ മാത്രമല്ല പ്രദേശിക ബിജെപി നേതൃത്വത്തെയും നേതാക്കളെയും വിലയിരുത്തണം. മഹാസഖ്യം നിങ്ങളുടെ പ്രദേശത്ത് സ്വാധീനമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം.

അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

നിങ്ങളിൽ നിന്ന് നേരിട്ടുള്ള വിലയിരുത്തലുകളാണ് എനിക്ക് വേണ്ടത്. നിങ്ങളുടെ പ്രതികരണം വളരെ വിലപ്പെട്ടതാണ്. ഓരോ വിലയിരുത്തലുകളും പല പ്രധാന തീരുമാനങ്ങളും എടുക്കാൻ ഞങ്ങളെ സഹായിക്കും. നമോ ആപ്പ് സർവ്വേയിൽ എല്ലാവരും പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. നിങ്ങൾ സർവേയിൽ പങ്കെടുക്കുന്നതിനൊപ്പം മറ്റുള്ളവരെയും സർവ്വേയുടെ ഭാഗമാക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിക്കുന്നു.

 സർവ്വേ നിർണായകം

സർവ്വേ നിർണായകം

നമോ ആപ്പ് സർവ്വേ ബിജെപിക്ക് വളരെ നിർണായകമാണെന്ന് ബിജെപി നേതാക്കൾ പറയുന്നു. പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മുമ്പിലുള്ള വെല്ലുവിളികൾ മനസിലാക്കുക മാത്രമല്ല ലക്ഷ്യം. ഓരോ മണ്ഡലത്തിലേയും സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ സാധാരണ ജനങ്ങൾക്കും പങ്കാളികളാകാം. നിലവിലെ എംപിമാരുടെ പ്രവർത്തനം സർവ്വേയിൽ വിലയിരുത്താം. തൃപ്തികരമല്ലെങ്കിൽ ഇവരെ അടുത്ത തിരഞ്ഞെടുപ്പിൽ നിർത്താൻ സാധ്യതയില്ല.

സർവ്വേ ഇങ്ങനെ

സർവ്വേ ഇങ്ങനെ

ആരോഗ്യ പരിരക്ഷ, കർഷക ക്ഷേമം, അഴിമതി രഹിത ഭരണം, സ്വച്ച് ഭാരത്, രാജ്യ സുരക്ഷ, സമ്പദ്ഘടന, പിന്നോക്ക വിഭാഗങ്ങൾക്കുള്ള പരിഗണന, ഗ്രാമീണ വൈദ്യുതികരണം, തൊഴിൽ അവസരങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങളോട് സർക്കാർ നീതി പുലർത്തിയോ എന്ന് വിലയിരുത്താണ് സർവേ ആദ്യം ആവശ്യപ്പെടുന്നത്. മോദി സർക്കാരിനെ വിലയിരുത്താനും സർവ്വേ ആവശ്യപ്പെടുന്നു.

 ചോദ്യങ്ങൾ ഇങ്ങനെ

ചോദ്യങ്ങൾ ഇങ്ങനെ

വോട്ട് ചെയ്യുമ്പോൾ നിങ്ങൾ പ്രഥമ പരിഗണന നൽകുന്ന വിഷയങ്ങൾ ഏന്തെല്ലാമാണ്? ശുചിത്വം, തൊഴിൽ, വിദ്യാഭ്യാസം, ക്രമസമാധാനം, വിലക്കയറ്റം, അഴിമതി, കർഷക ക്ഷേമം ഇവയിലേതാണെന്ന് വ്യക്തമാക്കേണ്ടത്. നിങ്ങളുടെ പ്രദേശത്തെ ബിജെപിയുടെ മൂന്ന് പ്രധാന നേതാക്കളുടെ പേര് നിർദ്ദേശിക്കാനും സർവ്വേ ആവശ്യപ്പെടുന്നുണ്ട്. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുന്നുണ്ടോയെന്നാണ് മൂന്നാമത്തെ ചോദ്യം.

മഹാസഖ്യം കുഴപ്പമാകുമോ?

മഹാസഖ്യം കുഴപ്പമാകുമോ?

ഇന്ത്യയുടെ ഭാവിയേക്കുറിച്ചുള്ള നിങ്ങളുടെ ശുഭാപ്തി വിശ്വാസം വർദ്ധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ബിജെപി വിരുദ്ധചേരികളുടെ മഹാസഖ്യത്തെക്കുറിച്ചാണ് മറ്റൊരു ചോദ്യം. മഹാസഖ്യത്തിന് നിങ്ങളുടെ പ്രദേശത്ത് സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കരുതുന്നുണ്ടോയെന്നാണ് സർവ്വേയിൽ ചോദിക്കുന്നു. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടോയെന്നാണ് മറ്റൊരു ചോദ്യം.

 പ്രചാരണത്തിന് തുടക്കം

പ്രചാരണത്തിന് തുടക്കം

ഹിന്ദി ഹൃയദഭൂമിയിലേറ്റ കനത്ത തിരിച്ചടിയും റാഫേൽ ആരോപണങ്ങളും വിശാല പ്രതിപക്ഷ ഐക്യവും അതീവ ജാഗ്രതയോടെയാണ് ബിജെപി കേന്ദ്രങ്ങൾ വീക്ഷിക്കുന്നതെന്ന സൂചനയാണ് നമോ ആപ്പ് സർവ്വേയിലെ ചോദ്യങ്ങൾ വ്യക്തമാക്കുന്നത്. ജനമനസ്സ് അറിഞ്ഞ ശേഷം പുതിയ തന്ത്രങ്ങളുമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ് ബിജെപിയുടെ ലക്ഷ്യം.

ഇതാണ് പുതിയ കോണ്‍ഗ്രസ്! പാര്‍ട്ടിയെ അടിമുടി മാറ്റി രാഹുല്‍! പ്രവര്‍ത്തകരെ കേള്‍ക്കാന്‍ 'ആപ്'

English summary
PM Seeks Feedback On His NaMo App, 'Mahagathbandhan' Features In Survey

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more