കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്19: രാജ്യത്ത് രോഗികളുടെ എണ്ണം ഉയരുന്നു, മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൊവിഡ് പ്രതിരോധം സംബന്ധിച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. ചൊവ്വാഴ്ചയാണ് യോഗം. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഈ വിഷയം ചര്‍ച്ച ചെയ്യുന്നത്. മാര്‍ച്ച് 20ന് വീഡിയോ കോണ്‍ഫറന്‍സ് വഴി തന്നെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംവദിച്ചിരുന്നു.

കൊവിഡ് സൃഷ്ടിക്കുന്ന ഭീഷണി എല്ലാ സംസ്ഥാനങ്ങളിലും ഒരേ തോതിലാണ് എന്ന് അന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. മാത്രമല്ല കൊവിഡിനെ തുരത്തുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു. ഈ വെല്ലുവിളി മറികടക്കാന്‍ ജനപിന്തുണ ആവശ്യമാണ് എന്നിരിക്കെ തന്നെ, പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കപ്പെടണമെന്നും പ്രധാനമന്ത്രി അന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയുണ്ടായി.

Corona

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആഗോള സ്ഥിതി പരിശോധിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ് എന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി അന്ന് വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് മരണസംഖ്യയും വൈറസ് ബാധിതരുടെ എണ്ണവും ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ രാജ്യത്ത് 1637 പേരിലാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളത്. ഇതുവരെ 38 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 132 ആളുകള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 386 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍ ലവ് അഗര്‍വാള്‍ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Recommended Video

cmsvideo
ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam

ഇതുവരെ 47,951 കൊവിഡ് പരിശോധനകളാണ് നടത്തിയിരിക്കുന്നത്. സ്വകാര്യ ലാബുകളില്‍ അടക്കമാണ് കൊവിഡ് പരിശോധന നടത്തുന്നത്. 816 ടെസ്റ്റുകളാണ് സ്വകാര്യ ലാബുകളില്‍ നടത്തിയിട്ടുളളത്. രാജ്യത്തിന്റെ കൊവിഡ് വിരുദ്ധ പോരാട്ടത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ദില്ലി നിസ്സാമുദ്ദീനിലെ തബ്ലിഗി മത സമ്മേളനം. ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഉയരാനുളള കാരണം നിസ്സാമുദ്ദീന്‍ തബ്ലീഗ് ആണെന്നും ലവ് അഗര്‍വാള്‍ പറഞ്ഞു. ഈ പരിപാടിയില്‍ പങ്കെടുത്ത 134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
PM Narendra Modi to hold video conference with Chief Ministers of all states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X