പിഎന്‍ബിക്ക് വീണ്ടും പണികിട്ടി, സാമ്പത്തിക പാദത്തില്‍ നഷ്ടം 431 മില്യണ്‍, പറ്റിച്ചവര്‍ നിരവധി!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: വജ്ര വ്യാപാരി നീരവ് മോദി തട്ടിപ്പ് നടത്തി മുങ്ങിയതോടെയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലാക്കിയത്. ഇതിന് ശേഷം അവര്‍ തങ്ങള്‍ക്ക് വന്ന നഷ്ടം കണക്കാക്കാന്‍ ആരംഭിച്ചത്. ഞെട്ടിക്കുന്ന കണക്കുകളാണ് ബാങ്കിന് ലഭിച്ചിരിക്കുന്നത്.

വലിയ നഷ്ടമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ അവര്‍ക്ക് ഉണ്ടായിരിക്കുന്നത്. 431 മില്യണിന്റെ നഷ്ടമാണ് ബാങ്കിന് നേരിട്ടത്. ഇത് നീരവ് വായ്പയെടുത്ത് മുങ്ങുന്നതിന് മുന്‍പാണ് സംഭവിച്ചിരിക്കുന്നത്.

ഭീമമായ നഷ്ടം

ഭീമമായ നഷ്ടം

രാജ്യത്ത് നഷ്ടമുണ്ടായ ബാങ്കുകളില്‍ ഏറ്റവും മുന്നിലാണ് പിഎന്‍ബി. വായ്പാ ഇനത്തില്‍ രണ്ട് ബില്യണ്‍ ഇവര്‍ക്ക് നഷ്ടമായെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ പറയുന്നു. മൊത്തം നഷ്ടം 431 മില്യണ്‍ ഉണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.

നീരവിന് മുമ്പേ

നീരവിന് മുമ്പേ

നഷ്ടമായ തുകയില്‍ അധികവും നീരവ് വായ്പയെടുക്കുന്നതിന് മുന്നേ സംഭവിച്ചതാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്. നീരവിന് തട്ടിപ്പ് നടത്തുന്നതിന് മുന്‍പേ പിഎന്‍ബിക്ക് വലിയ നഷ്ടമുണ്ടായി. നീരവിന്റെ തട്ടിപ്പ് കൂടി വന്നപ്പോള്‍ അത് ബാങ്കിന് അധിക ബാധ്യതയായെന്നും സര്‍ക്കാര്‍ പറഞ്ഞു

വമ്പന്‍ തുക

വമ്പന്‍ തുക

രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കുമായി നഷ്ടമായ തുക 195.33 ബില്യണാണ്. ഈ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2718 കേസുകളാണ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ സാമ്പത്തിക വര്‍ഷം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കേസുകളുടെ എണ്ണം

കേസുകളുടെ എണ്ണം

പിഎന്‍ബിയില്‍ ഇതുവരെ 158 കേസുകള്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തതാണ്. വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എസ്ബിഐക്ക് 24.2 ബില്യണ്‍ നഷ്ടമായെന്നും സര്‍ക്കാര്‍ പറഞ്ഞു.

റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക്

സാമ്പത്തിക തട്ടിപ്പുകള്‍ ഏതൊക്കെ തരത്തില്‍ ഉള്ളതാണെന്ന് കണ്ടുപിടിക്കാനാവില്ല. എന്നാല്‍ റിസര്‍വ് ബാങ്ക് തട്ടിപ്പ് തടയാന്‍ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതിലൂടെ എന്തൊക്കെ കാരണങ്ങളാണ് തട്ടിപ്പിനിടയാക്കുന്നതെന്ന് കണ്ടെത്താനാവും. അതുവഴി ക്രമക്കേടുകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും കരുതുന്നു.

ക്രിമിനലുകള്‍

ക്രിമിനലുകള്‍

രാജ്യത്ത് വേരോട്ടമുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുള്ള ഒരു ബാങ്കിനെയാണ് തട്ടിപ്പുകാരുടെ ഒരു കൂട്ടം കീഴടക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇത്തരക്കാരെ കരുതിയിരക്കണം. കൂടുതല്‍ കരുത്തുറ്റ സാമ്പത്തിക മേഖലയ്ക്കായി ഇത്തരം ക്രിമിനലുകളെ തളയ്‌ക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പാസ്പോർട്ട് ഇല്ലാതെ എങ്ങനെ ഇന്ത്യയിൽ തിരിച്ചെത്തും? സിബിഐയ്ക്ക് മെഹുൽ ചോക്സിയുടെ കത്ത്...

പിഎന്‍ബി തട്ടിപ്പ്: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍, പിടിയിലായത് ഗീതാഞ്ജലി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ്

ഹസിൻ ജഹാന് ഭ്രാന്താണ്.. ആ ചാറ്റ് തന്റേതല്ല.. തനിക്കെതിരെ ഗൂഢാലോചനയെന്ന് ഷമി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pnb lost 431 million to fraud last fiscal year

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്