കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ പീഡനം: അറസ്റ്റ് ചെയ്ത ആള്‍ കേസിലെ പ്രതിയല്ല

  • By Aswathi
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ആറ് വയസ്സുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നടപടി വൈകിയതിനെ തുടര്‍ന്ന് ഏറെ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഇതോടെ സിറ്റി പൊലീസ് കമ്മീഷന്‍ ആര്‍ ഔറാദ്ക്കറെ മാറ്റി എന്‍ എം റെഡ്ഡിയെ നിയമിച്ചു. റെഡ്ഡി അന്വേഷണ ചുമതലയേറ്റതോടെ കേസന്വേഷണം ദ്രുതഗതിയിലായി. ജൂലൈ 20 കേസിലെ ആദ്യ പ്രതിയെന്ന് പറഞ്ഞ് മുസ്തഫ എന്നയാളെ അറസ്റ്റ് ചെയ്തു.

എന്നാല്‍ ജൂലൈ രണ്ടിന് ബാംഗ്ലൂര്‍ വിബ്‌ജിയോര്‍ അന്റര്‍നാഷണല്‍ സ്‌കൂളിനെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസുമായി മുസ്തഫയ്ക്ക് ഒരു ബന്ധവുമില്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍. എം എന്‍ റെഡ്ഡി തന്നെയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കേസില്‍ മുസ്തഫ കുറ്റ വിമുക്തനാണെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം മുസ്തഫയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതായി എം എന്‍ റെഡ്ഡി അറിയിച്ചു.

bangalore-school-rape

2011 ല്‍ ഇയാള്‍ ജോലി ചെയ്തിരുന്ന ഡീന്‍സ് അക്കാഡമിയിലെ കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. എന്നാല്‍ 2011 സംഭവിച്ച കേസുമായി ബുന്ധപ്പെട്ട് ഇപ്പോള്‍ മുസ്തഫയ്‌ക്കെതിരെ പോക്‌സോ നിയമനടപടികള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്. 2012 ലാണ് പോക്‌സോ നിയമം നിലിവില്‍ വന്നതെന്നതാണ് ഇതിന് കാരണം.

മാത്രവുമല്ല 2011 ല്‍ നടന്ന കേസ് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടന്ന ബാംഗ്ലൂര്‍ പീഡനക്കേസില്‍ മുസ്തഫയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് നിമയമവിദ്ഗദര്‍ പറയുന്നത്. ബാംഗ്ലൂര്‍ പീഡന കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് മുസ്തഫ.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് രണ്ട് കായിക അദ്ധ്യാപകരെ കൂടെ പോക്‌സോ നിമയപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. വിബ്‌ജിയോര്‍ സ്‌കൂളിലെ കരാര്‍ ജീവനക്കാരായിരുന്നു അദ്ധ്യാപകര്‍. പ്രതികള്‍ കുറ്റം സമ്മതിച്ചതായും എന്നാല്‍ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും പൊലീസ് അറിയ്ച്ചിരുന്നു.

English summary
It was a bittersweet Tuesday for Mustafa, the skating instructor who was arrested on July 20 for the crime of raping a six-year-old girl on the campus of her school.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X