അമ്മയെയും മകളെയും കൊന്ന കേസിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ !!! അറസ്റ്റിലായത് 22കാരൻ...
പണം ആവിശ്യപ്പെട്ട് ശല്യം ചെയ്തതിനെ തുടർന്നാണ് ദീപികയെ കൊലപ്പെടുത്തിയതെന്ന് അപുർ പൊലീസിനോട് പറഞ്ഞു
താനെ: അമ്മയെയും മകളെയും കൊന്നകേസില്‍ അമ്മയുടെ കാമുകന് അറസ്റ്റില്‍. താനെ റൂറല്‍ ആണ് സംഭവം. 28 വയസ്സുള്ള ദീപിക സാഗ്നിയും മകള്‍ അഫ്തീറും കൊല്ലപ്പെട്ട കേസിലാണ് ദീപികയുടെ കാമുകന് വിനായക് രമേശ് അപുർ അറസ്റ്റില്‍ ആയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാലെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു കോള്‍ സെന്ററിലെ ജീവനക്കാരായിരുന്നു അപുറും ദീപികയും. കഴിഞ്ഞ 7 മാസമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. ഇരുവരും ഒന്നിച്ച് ടൂര്‍ പോകുന്നതും പതിവായിരുന്നു.

ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുയാണ് ദീപിക. മകള്‍ അഫ്തീറും ദീപികയ്ക്ക് ഒപ്പമായിരുന്നു താമസം. കാമുകനില്‍ നിന്ന് ദീപിക പണം ആവശ്യപ്പെടുന്നത് പതിവായിരുന്നു. കൊല്ലപ്പെടുന്ന ദിവസവും ദീപിക പണം ആവശ്യപ്പെട്ടു.

പണം നല്‍കിയില്ലെങ്കില്‍ അപുറിനെതിരെ ബലാത്സംഗത്തിന് കേസ് നല്‍കുമെന്ന് ദീപിക ഭീഷണിപ്പെടുത്തി. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

കാമുകിയുമായി വാക്ക് തര്‍ക്കത്തിന് ശേഷം അടുക്കള്ളയില്‍ ഉണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്ന് അപുര്‍ സമ്മതിച്ചു.

കാമുകിയുമായി വാക്ക് തര്‍ക്കം ഉണ്ടാകുമ്പോള്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞ് അമ്മയുടെ കരച്ചില് കേട്ട് പുറത്തേക്ക് വന്നു. ചോരയില്‍ കുളിച്ച് കിടക്കുന്ന ദീപികയെ കണ്ട് കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ അവളെയും കൊല്ലുകയായിരുന്നെന്നും യുവാവ് പറയുന്നു.

ദീപികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അവരുടെ താമസസ്ഥലത്ത് നിന്ന് തന്നെയാണ് കണ്ടെടുത്തത്. കുഞ്ഞിന്റെ മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് മൂടിയിരുന്നു.

കൊല നടത്തിയ ശേഷം പിറ്റേ ദിവസം രാവിലെയാണ് അപുര്‍ ദീപികയുടെ ഫ്ളാറ്റില്‍ നിന്ന് പോകുന്നത്. ഈ സമയം ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications