കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോ ബാക് ടു പാകിസ്ഥാന്‍'.... രണ്ടു കൗമാരക്കാര്‍ക്ക് പോലിസ് മര്‍ദ്ദനം

  • By Siniya
Google Oneindia Malayalam News

മുംബൈ :പാകിസ്ഥാനിലേക്ക് തിരിച്ചു പോകാന്‍ പറഞ്ഞുക്കൊണ്ട് രണ്ടു കൗമാരക്കാരെ മുംബൈ പോലിസ് മര്‍ദ്ദിച്ചു. മര്‍ദ്ദിച്ച ശേഷമാണ് ഇവരോട് പാകിസ്ഥാനിലേക്ക് തിരിച്ചു പോവാന്‍ പറഞ്ഞത്. അസിഫ് ഷെയ്ഖ്,ധാനിഷ് ഷെയ്ഖ് എന്നീ 19 കാരാണ് പോലിസ് മര്‍ദ്ദനത്തിനിരയായത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഏജന്റെന്ന് ആരോപിച്ച് ഇരുവരെയും പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇവരെ ബാന്ദ്ര പോലിസ് വെള്ളിയാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് റോഡരികിലായ രണ്ടുപേരെ സഹായിക്കുകയായിരുന്നു ഇവര്ർ ഉടന്ർ പോലിസ് സ്ഥലത്തെത്തുകയും ഇവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇവര്‍ക്ക് പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല പക്ഷേ മുസ്ലിം എന്ന കാരണത്താലാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതെന്ന് ഇവര്‍ പിന്നീട് പറഞ്ഞു.

beatup

പോലിസ് വളരെ മോശമായ രീതിയിലാണ് മര്‍ദ്ദിച്ചതെന്നും പാകിസ്ഥാന്‍കാരണെന്ന് പറയുകയും ചെയ്തു. വീട്ടിലേക്ക് ബന്ധപ്പെടാന്‍ പോലി്‌സ് അനുവദിച്ചില്ലയെന്ന് ഇവരില്‍ ഒരാളായ ആസിഫ് പറഞ്ഞു. പോലിസ് പരാതി രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പോലിസിന് പണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മര്‍ദ്ദിച്ചവരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ മറ്റൊരാള്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് ജോയിന്റ് കമ്മീഷണറായ ദേവന്‍ ഭാരതി അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനമേറ്റവരുടെ പോലിസിന്പ്രർറെയും പ്രസ്താവന റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇനിയും രേഖകള്‍ ശേഖരിക്കാനുണ്ടെന്ന് ജോയിന്റ് കമ്മീഷണര്‍ പറഞ്ഞു.

English summary
two Muslim youths that they were beaten up by mubai a policeman and later were asked to "go to Pakistan."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X