• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയന്‍താരക്കെതിരെ പോലീസ് കേസ്; റൗഡി പിക്‌ച്ചേഴ്‌സ് പൊല്ലാപ്പ്!! വിഘ്‌നേഷ് ശിവനും പ്രതി

Google Oneindia Malayalam News

ചെന്നൈ: ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ച തെന്നിന്ത്യന്‍ താര സുന്ദരിയാണ് നയന്‍താര. സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള അവരുടെ പ്രണയവും വിവാഹവുമെല്ലാം പതിവ് വാര്‍ത്തകളാണ്. ഇരുവരും ഒരുമിച്ച് ബിസിനസ് ചെയ്യുന്നുണ്ട്. പല കമ്പനികളിലും ഒരുമിച്ച് നിക്ഷേപം ഇറക്കുകയും ചെയ്തു. അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ നയന്‍താര സിന്ദൂരം തൊട്ടിരുന്നു. വിവാഹം കഴിഞ്ഞോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം നേരത്തെ നയന്‍താര വെളിപ്പെടുത്തിയിരുന്നു. പതിവ് ഗോസിപ്പുകള്‍ക്കപ്പുറം മറ്റൊരു വാര്‍ത്തയാണിപ്പോള്‍ വന്നിരിക്കുന്നത്. നയന്‍താരയും വിഘ്‌നേഷും പുതിയ വിവാദത്തില്‍പ്പെട്ടിരിക്കുന്നു. ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി ലഭിച്ചു. അതിന്റെ കാരണമാണ് ഏറെ ആശ്ചര്യകരം...

ദിലീപിനെ പറ്റി എന്തൊക്കെ ചര്‍ച്ചകളാണ്; മെന്റല്‍ സ്ട്രസ് നടിക്കുമുണ്ട്, നീതി കിട്ടണമെന്ന് സിദ്ധാര്‍ഥ്ദിലീപിനെ പറ്റി എന്തൊക്കെ ചര്‍ച്ചകളാണ്; മെന്റല്‍ സ്ട്രസ് നടിക്കുമുണ്ട്, നീതി കിട്ടണമെന്ന് സിദ്ധാര്‍ഥ്

1

നയന്‍താരയും വിഘ്‌നേഷ് ശിവനും രൂപീകരിച്ച നിര്‍മാണ കമ്പനിയാണ് റൗഡി പിക്‌ച്ചേഴ്‌സ്. ഈ കമ്പനിക്കെതിരെയാണ് പരാതി. റൗഡി എന്ന പേര് കമ്പനിക്കിട്ടത് മറ്റു ചില പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. റൗഡിയെയും റൗഡിസത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ ഇത് കാരണമാകുമെന്നാണ് പരാതി. കമ്പനിക്കെതിരെയും ഉടമകള്‍ക്കെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

2

2021ല്‍ പുറത്തിറങ്ങിയ പെബിള്‍സ്, റോക്കി എന്നീ സിനിമകള്‍ നിര്‍മിച്ചത് റൗഡി പിക്‌ച്ചേഴ്‌സ് ആയിരുന്നു. കമ്പനി രൂപീകരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും പരാതി സമര്‍പ്പിച്ചിരിക്കുന്നത് ഇപ്പോഴാണ്. കമ്പനിയുടെ പേരില്‍ റൗഡി എന്നുള്ളതാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം. നയന്‍താരക്കെതിരെയും വിഘ്‌നേഷ് ശിവനെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

3

വിജയ് സേതുപതിയും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തിയ നാനും റൗഡി താന്‍ എന്ന സിനിമ ഒരുക്കിയത് വിഘ്‌നേഷ് ശിവന്‍ ആയിരുന്നു. ഈ സിനിമാ ലൊക്കേഷനില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും തമ്മില്‍ അടുക്കുന്നതും വിവാഹിതരാകാന്‍ തീരുമാനിച്ചതും. ഈ സിനിമ വലിയ വിജയമായിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും നിര്‍മാണ കമ്പനിക്ക് റൗഡി പിക്‌ച്ചേഴ്‌സ് എന്ന് പേരിടാന്‍ തീരുമാനിച്ചത്.

4

സാമൂഹിക പ്രവര്‍ത്തകനായ കണ്ണന്‍ എന്ന വ്യക്തിയാണ് നയന്‍താരക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ മെട്രോപോളിറ്റന്‍ കമ്മീഷണര്‍ ഓഫീസിലാണ് പരാതി നല്‍കിയത്. റൗഡി പിക്‌ച്ചേഴ്‌സിനെ നിരോധിക്കണമെന്നും താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. റൗഡി പിക്‌ച്ചേഴ്‌സിന്റെ പുതിയ സിനിമയാണ് അജിത് നായകനാകുന്ന എകെ62. ഇതുമായി ബന്ധപ്പെട്ട ആഘോഷമാണ് കേസിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്!! അന്വേഷണം 2 നടിമാരിലേക്ക്... ദിലീപിന്റെ ഫോണ്‍ വിവരം പരിശോധിക്കുന്നുനടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്!! അന്വേഷണം 2 നടിമാരിലേക്ക്... ദിലീപിന്റെ ഫോണ്‍ വിവരം പരിശോധിക്കുന്നു

5

അജിതും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എകെ62. വിശ്വാസം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. വിഘ്‌നേഷ് ശിവനാണ് ചിത്രം ഒരുക്കുന്നത്. ഇതിന്റെ പ്രഖ്യാപനം വലിയ ആഘോഷമാക്കിയിരുന്നു റൗഡി പിക്‌ച്ചേഴ്‌സ് കമ്പനി. പടക്കം പൊട്ടിച്ചും മറ്റുമായിരുന്നു ആഘോഷം. പടക്കം പൊട്ടിച്ചത് വലിയ ശല്യമായി എന്നതാണ് പരാതിക്ക് കാരണമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

6

പരാതി ലഭിച്ച സാഹചര്യത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തും. പരാതിയില്‍ കഴമ്പുണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തോ എന്ന് ഇതുവരെ വ്യക്തമല്ല. വാര്‍ത്തയോട് ഇതുവരെ റൗഡി പിക്‌ച്ചേഴ്‌സോ നയന്‍താരയോ പ്രതികരിച്ചിട്ടില്ല. റൗഡി പിക്‌ച്ചേഴ്‌സ് നിര്‍മിച്ച പെബിള്‍സ് എന്ന സിനിമ കഴിഞ്ഞ വര്‍ഷം ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു. ഏതായാലും പുതിയ പരാതി സംബന്ധിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ രസകരമായ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

നിറങ്ങളില്‍ മുങ്ങി റിമ കല്ലിങ്കല്‍; ആഘോഷമെന്നാല്‍ ഇതാണ്... നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

7

നയന്‍താര, സാമന്ത, വിജയ് സേതുപതി എന്നിവര്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച റൊമാന്റിക് ചിത്രം കാതുവാക്കുള രണ്ടു കാതല്‍ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 28ന് തിയേറ്റര്‍ റിലീസുണ്ടാകുമെന്നാണ് വാര്‍ത്തകള്‍. ചിത്രം ഒരുക്കിയത് വിഘ്‌നേഷ് ശിവനാണ്. തിരക്കുകള്‍ ഒഴിഞ്ഞാല്‍ ഉടന്‍ വിവാഹം എന്നാണ് വിവാഹ സംബന്ധിച്ച് വിഘ്‌നേഷ് പ്രതികരിച്ചത്.

Recommended Video

cmsvideo
  Viral video of Nayanthara bargaining to street seller
  English summary
  Police Case Against Actress Nayanthara And Vignesh Shivan Over Rowdy Pictures
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X