പോലീസ് ക്യാമ്പസിനകത്തും പള്ളിക്കുള്ളിലും കടന്നു: തന്നെയും ഇമാമിനെയും മര്‍ദ്ദിച്ചെന്ന് വിമുക്ത ഭടന്‍
ദില്ലി: ജാമിയ മിലിയ സര്‍വ്വകലാശാലയിലെ അക്രമങ്ങളില്‍ വെളിപ്പെടുത്തലുമായി മുന്‍ സൈനികന്‍. സര്‍വ്വകലാശാലക്കുള്ളില്‍ കടന്ന പോലീസ് പള്ളിക്കുള്ളില്‍ പ്രവേശിക്കുകയും ഇമാമിനെയും തന്നെയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഞായറാഴ്ച ജാമിയ നഗറില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ജാമിയയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യാ
ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദില്ലി പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി നിരവധി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ഒത്തുചേര്‍ന്നിരുന്നു. ക്യാമ്പസിനുള്ളില്‍ അതിക്രമിച്ച് കടന്ന് ലൈബ്രറിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ പോലും മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നവരെപ്പോലും വെറുതെ വിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച പോവീസ് പള്ളിക്കുള്ളില്‍ കയറിയെന്നും ഇമാമിനെപ്പോലും വെറുതെ വിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഇമാമിന് പരിക്കേറ്റതായും ദൃക്സാക്ഷികള്‍ പറയുന്നു. ക്യാമ്പസിനകത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിന്റെ ദൃശ്യങ്ങള്‍ അന്ന് തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ അമ്പതിനും അറുപതിനും ഇടയ്ക്ക് വിദ്യാര്‍ത്ഥികളാണ് ലൈബ്രറിയിലുണ്ടായിരുന്നത്.

വിദ്യാര്‍ത്ഥികളില്‍ നിന്നും യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ല. എന്നാല്‍ കല്ലെറിഞ്ഞത് വിദ്യാര്‍ത്ഥികളല്ല. പുറത്തുനിന്നെത്തിയവരാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞതോടെ സ്വയരക്ഷയ്ക്ക് വേണ്ടിയാണ് ലാത്തി വീശിയതെന്നായിരുന്നു പോലീസ് വാദം. ക്യാമ്പസിനുള്ളിലെ സുരക്ഷാ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഷാദ് ഖാനാണ് പോലീസില്‍ നിന്ന് മര്‍ദ്ദനമേറ്റെന്ന് അവകാശപ്പെടുന്നത്. ജാമിയ ക്യാമ്പസിലെ പള്ളിയുടെ ഗേറ്റിന് സമീപത്താണ് ഇദ്ദേഹത്തെ നിയോഗിച്ചിട്ടുള്ളത്. ഞാന്‍ ഡ്യൂട്ടിയിലായിരിക്കെ പോലീസ് പള്ളിക്കുള്ളിലേക്ക പ്രവേശിച്ചു. ഇമാം പള്ളിക്കുള്ളിലുണ്ടായിരുന്നു. പോലീസിനോട് പള്ളിക്കുള്ളില്‍ പ്രവേശിക്കരുതെന്നും ഇമാമിനെ വെറുതെ വിടാനും പറയാന്‍ ശ്രമിച്ചു. അവര്‍ എന്നെ പള്ളിക്കുള്ളില്‍ നിന്ന് തറിലേക്ക് എന്നെ വലിച്ചുകൊണ്ടുപോകുകയായിരുന്നു.












Click it and Unblock the Notifications