സ്രോതസ് വെളിപ്പെടുത്തേണ്ട; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധിച്ച നോട്ടുകള്‍ നിക്ഷേപിക്കാം
ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദില്ലി: നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്കില്‍ നിക്ഷേപിക്കാം. തുകയുടെ സ്രോതസ് കാണിക്കേണ്ടതില്ല. 20000 രൂപയ്ക്ക് താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി.
ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സ്ത്രോതസ് കാണിക്കേണ്ടതില്ല എന്ന് പറയുമ്പോഴും സംഭാവന തന്നയാളുടെ വിവരം ഉണ്ടാകണം. 1961ലെ ആദായനികുതി വകുപ്പിലെ 13 എ വകുപ്പനുസരിച്ചാണ് പാര്‍ട്ടികള്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നത്.
ഏതെങ്കിലും വ്യക്തികളുടെ പേരിലാണ് അക്കൗണ്ട് ഉള്ളതെങ്കില്‍ ഈ ആനുകൂല്യം ലഭ്യമാകില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അക്കൗണ്ടുകള്‍ നിക്ഷേപിക്കുന്ന പണത്തിനെ കുറച്ചുള്ള വ്യക്തമായ ചിത്രം ഇതോടെ സര്‍ക്കാരിന് ലഭിക്കും. എത്ര ശ്രമിച്ചിട്ടും ഇതുവരെ നടക്കാതെ പോയ ഒരു കാര്യമാണിത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ കൈകളിലുള്ള കൃത്യമായ പണത്തിന്റെ കണക്ക് സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. ഇനിയങ്ങോട്ട് വരുമാനത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനക്ക് ഉത്ഭവം ബോധിപ്പിക്കാന്‍ അവര്‍ക്കാകണം. രാഷ്ട്രീയ രംഗം അഴിമതി മുക്തമാകുന്നതിന് വളരെയധികം സഹായകരമാകുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.